അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി ; സംഭവം വിദ്യാർത്ഥികൾ നോക്കിനിൽക്കെ

ഇടുക്കി : വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറിയാതായി പരാതി. ഇരുമ്പുപാലം സർക്കാർ എൽപി സ്‌കൂളിലെ താത്കാലിക അധ്യാപികയുടെ പരാതിയിൽ അടിമാലി പോലീസ് കേസെടുത്തു. അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിന്
ഇരുമ്പുപാലം എൽപി സ്‌കൂളിലെ സീനിയർ അസിസ്റ്റന്റായ ഷെമീമിനെതിരെയാണ് കേസെടുത്തത്.

സംഭവത്തിന് പിന്നലെ ഇയാൾ ഒളിവിലാണ്. മുൻപും ഇയാൾ അദ്ധ്യാപികയോട് മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇയാൾക്കെതിരെ അധ്യാപിക ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ അധ്യാപകൻ ക്ലാസെടുത്തുകൊണ്ടിരിക്കെ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപികയുടെ ഷാൾ വലിച്ചുകീറുകയായിരുന്നു.

Loading...

കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനായിരുന്നു സംഭവം. സ് പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാൽ കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും പോലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല.