Crime

പഠിപ്പിക്കുന്നതിനിടെ തലോടലും തഴുകലും: എതിർത്താൽ ചൂരൽ കഷായം; പോക്സോ കേസിൽ അറസ്റ്റിലായ വട്ടവടയിലെ അധ്യാപനെ കുറിച്ച് കൂടുതൽ വിവരങ്ങൾ

മൂന്നാര്‍: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ ആരോപണങ്ങൾ. മൂന്നാർ വട്ടവട സ്വദേശിയും അധ്യാപകനുമായ മുരുകനാണ് ഇന്നലെ അറസ്റ്റിലായത്. സ്കൂളിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ പോക്സോ നിയമ പ്രകാരം ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ കാടത്തം പുറം ലോകം അറിയുന്നത്. അതേസമയം മുരുകനെതിരെ കൂടുതൽ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. വർഷങ്ങളായി അധ്യാപകനാണ് മുരുകൻ. സമാന രീതിയിൽ ഇയാൾ കൂടുതൽപെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ക്ലാസിലെ പെൺകുട്ടികളോട് അടുപ്പം കാണിച്ചിരുന്ന ഇയാൾ പ്രായകൂടുതൽ തോന്നിപ്പിക്കുന്ന പെൺകുട്ടികളെ ചേർത്തു നിർത്തുന്നതും തലോടുന്നതും കുട്ടികൾ കാണാറുണ്ട്. എതിർക്കുന്നവർക്ക് തക്ക ശിക്ഷയും കിട്ടാറുണ്ടത്രേ.

ചില പെൺകുട്ടികളെ പതിവായി സ്റ്റാഫ് റൂമിൽ വിളിച്ചു വരുത്തുന്നതും പതിവായിരുന്നുവത്രേ. ഭയംകൊണ്ട് പലരും പുറത്തു പറയാൻ മടിക്കുകയായിരുന്നുവെന്നും കുട്ടികൾ പറ‍യുന്നു.

വിദ്യാര്‍ത്ഥിനിയെ ലൈഗീകമായി പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടവട സ്വദേശിയും സ്‌കൂള്‍ അധ്യാപകനുമായ മുരുകനാണ് ദേവികുളം എസ്എച്ച്ഒ അനൂപ് എന്‍ എയുടെ നിര്‍ദ്ദേശപ്രകാരം എസ് ഐ ദിലീപ് കുമാര്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തായത്.

മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവികുളം ഐ പി അനൂപ് എന്‍ എയുടെ നിര്‍ദ്ദേശപ്രകാരം എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതി മുരുകനെ
പിടികൂടുകയുമായിരുന്നു. പോക്‌സോ വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കും. വട്ടവടയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുട്ടിയെ
കൗണ്‍സിലിംങ്ങിന് വിധേയമാക്കിയശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Related posts

ഭർത്താവ്‌ എ.സി വാങ്ങി കൊടുത്തില്ല, സ്വയം തീകൊളുത്തി ഭർത്താവിനേ കെട്ടിപിടിച്ച യുവതിയെ കുത്തികൊന്നു

subeditor

26കാരൻ 15കാരിയേ ഗർഭിണിയാക്കി, വീട്ടുകാർ വിവാഹവും നടത്തി

subeditor

33 പേരെ ഇല്ലാതാക്കിയ പരമ്പരക്കൊലയാളിക്ക് പ്രചോദനം 100 പേരെ കൊന്നുതള്ളിയ അമ്മാവന്‍

മാല പൊട്ടിച്ചശേഷം, ബൈക്ക് മോഷണം പോയെന്ന് വ്യാജ പരാതി, ഒടുവില്‍ ഷിനുമോന്‍ കുടുങ്ങിയത് ഇങ്ങനെ

കള്ളനോട്ട് കേസ്: അന്വേഷണം സിനിമാ ലോകത്തേക്കും

ദിലീപിനു താടിയും മുടിയും കറപ്പിക്കാൻ ഡൈ എത്തിക്കുന്നത് ആര്‌?

subeditor

ബസിനുള്ളിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഫോ​ട്ടോ​ഗ്ര​ഫ​ർ അ​റ​സ്റ്റി​ൽ

sub editor

ശീതള പാനിയത്തിൽ മയക്ക് മരുന്ന് കൊടുത്ത് ദേശീയ ഷൂട്ടിങ്ങ് താരത്തേ പരിശീലകൻ ബലാൽസംഗം ചെയ്തു

subeditor

സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലീഗ് നേതാക്കള്‍ അറസ്റ്റില്‍.

subeditor

യുവതിയെ ഉപയോഗിച്ച് ഫോണിലൂടെ ഹണി ട്രാപ്പിലാക്കി വ്യാപാരിയെ കര്‍ണാടകത്തിലേക്ക് തട്ടിക്കൊണ്ട് പോയി

ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

subeditor

വീട്ടമ്മ കൊല്ലപ്പെട്ടത് മകനെപോല വളർത്തിയ 16 കാരന്റെ കയ്യാൽ

subeditor