സ്കൂള്‍ വാന്‍ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലാംക്ലാസുകാരിയെ മാനഭംഗപ്പെടുത്തിയ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം പത്താം തീയതിയാണ് സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന്‌ ഇരയാക്കിയത്‌. സ്‌കൂളില്‍ നിന്ന്‌ കുട്ടിയെ വീട്ടിലെത്തിക്കുന്നതിനിടെയാണ്‌ ഡ്രൈവര്‍ മാനഭംഗം ചെയ്‌തത്‌. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ്‌ കേസെടുത്തു. ഒളിവില്‍പോയ ഡ്രൈവറെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തു.