കൊവിഡിനിടെ സംസ്ഥാനത്ത് നാളെ പുതിയ അധ്യയന വര്ഷം തുടങ്ങുന്നു; പ്രവേശനോത്സവം വെര്ച്വലായി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് രണ്ടാം അധ്യയന വര്ഷത്തിന് നാളെ തുടക്കമാവുകയാണ്. ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനങ്ങളില്‍ തന്നെയായിരിക്കും ഇത്തവണയും പഠനം ആരംഭിക്ുക. സ്‌കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി നാളെത്തന്നെ തുറക്കും. രാവിലെ എട്ടു മുതല് വിക്‌ടേഴ്‌സ് ചാനലിലൂടെ പരിപാടികള്‍ ആരംഭിക്കും.വെര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

എട്ട് വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ഉള്‍പ്പെടെ 30 പേര്‍ മാത്രമാകും പങ്കെടുക്കുക. ഇത് വിക്‌ടേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും.പത്തരക്ക് അംഗന്‍വാടി കുട്ടികള്‍ക്കുള്ള പുതിയ ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ ആരംഭിക്കും. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ വിക്‌ടേഴ്‌സിലൂടെ ആശംസകള്‍ നേരും. ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂനിസെഫ് സോഷ്യല്‍ പോളിസി അഡൈ്വസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിക്കും.

Loading...