സംസ്ഥാനത്ത് സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ 1 ന് തന്നേയ് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെയും, രക്ഷകര്‍ത്താക്കളുടെയും ആശങ്ക അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. മറ്റ് വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു വിപുലമായ പദ്ധതി നടപ്പിലാക്കുമെന്നും ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

Loading...

അതേസമയം, സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ല എന്ന പ്രചരണം ഭാവന മാത്രമാണെന്നും തെറ്റിദ്ധാരണ പരത്തുന്ന കഥകള്‍ ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ടെന്നും കുട്ടികളുടെ ഭാവിയാണ് വിദ്യഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.