‘ഓഖി’യേക്കാള്‍ അപകടകാരികളായ ചുഴലിക്കാറ്റുകള്‍ വരുന്നു; മുന്നറിയിപ്പുമായി ശാസ്ത്രലോകം

ഗാന്ധിനഗര്‍: അപകടകാരികളായ ചുഴലിക്കാറ്റുകള്‍ ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തില്‍ നടന്ന ‘കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ്-പോളീസീസ് റ്റു ആക്ഷന്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ശൈലേഷ് നായിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2014ല്‍ ഒന്നും 2015ല്‍ രണ്ടും ചുഴലിക്കാറ്റുകള്‍ നമ്മുടെ രാജ്യത്ത് ഉണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി ആഞ്ഞടിച്ച ‘ഓഖി’ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇത്തരമൊരു ചുഴലിക്കാറ്റ് മുമ്പ് സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഈ വര്‍ഷം അറബിക്കടലില്‍ അപ്രതീക്ഷിതമായി ചുഴലിക്കാറ്റുകള്‍ രൂപാന്തരപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

Loading...

ഓരോ വര്‍ഷങ്ങളിലും കാറ്റിന്റെ തീവ്രത കൂടിവരികയാണെന്നും ഇത് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി കാറ്റുകള്‍ ഉണ്ടാകുന്നതില്‍ കാലാവസ്ഥ വ്യതിയാനം കാരണമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.