രണ്ട് മണിക്കൂറിനുള്ളില്‍ കൊവിഡ് ഉണ്ടോന്നറിയാം;ചെലവ് കുറഞ്ഞ പരിശോധന കിറ്റുമായി അര്‍ജന്റീന

സാന്റിയാഗോ: കൊവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് പരിശോധനകിറ്റുകളും ഫലങ്ങളുമാണ്. വളരെ പെട്ടന്ന് പരിശോധനഫലം ലഭിക്കാത്തതും ടെസ്റ്റ് കിറ്റുകളുടെ അഭാവവും വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ വൈറസ് പരിശോധന സംവിധാനം വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നു.

രണ്ട് മണിക്കൂറിനുള്ളില്‍ വൈറസിനെ കണ്ടെത്താന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. നിയോകിറ്റ്- കൊവിഡ് 19 എന്നാണ് പരിശോധനാ സംവിധാനത്തിന്റെ പേര്.
ഇത് വളരെ ലളിതവും വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതുമായ സാങ്കേതിക വിദ്യയാണെന്നാണ് പാബ്ലോ കാസ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ സാന്റിയാഗോ വെര്‍ബജ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോട് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇത് കൈകാര്യം ചെയ്യുന്നതിലും സമയത്തിന്റെ കാര്യത്തിലും ലളിതമാണെന്നും അവകാശവാദം ഉയരുന്നുണ്ട്.

Loading...

മാത്രമല്ല ഇത് വ്യാപക പരിശോധനയ്ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഈ ടെസ്റ്റില്‍ മറ്റ് രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും അത് വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അര്‍ജിന്റീനയിലെ ശാസ്ത്ര, സാങ്കേതിക, മന്ത്രി റോബര്‍ട്ടോ സാല്‍വാരെസെ വ്യക്തമാക്കുന്നു. അതേസമയം കിറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ച വിദേശ എംബസികളുമായി ബന്ധപ്പെട്ട് വരികയാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.