ലോകത്തെ നിശ്ചലമാക്കിയ കൊവിഡ് മഹാമാരിയില്‍ നിന്നും കരകയറി വരുന്നതേയുള്ളൂ ജനങ്ങള്‍. ഇപ്പോഴും സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനുള്ള ധൈര്യത്തിലായിട്ടില്ല ജനങ്ങള്‍. വാക്സിന് കണ്ടുപിടിച്ചെങ്കിലും അത് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ മുഴുവനായി എത്തിയില്ല. അതിന് ഇനിയും സമയം എടുക്കും. എന്നാല്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടുത്ത മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് ശാസ്ത്ജ്ഞര്‍. മാരകമായ നിപ വൈറസിനെതിരെയാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത് അടുത്ത പാന്‍ഡെമിക്കിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. 45% മുതല്‍ 75% വരെ മരണനിരക്ക് ഉള്ള നിപ വൈറസ് വലിയതോതില്‍ അപകടകാരിയായ ഒരു പകര്‍ച്ചവ്യാധിയാണെന്ന് ബ്രിട്ടീഷ് ദിനപത്രമായ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്നുവരെ ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ഇഛഢകഉ19 പാന്‍ഡെമിക്കിനെ ലോകം ഇപ്പോഴും നേരിടുന്നതിനിടയിലാണ് ഈ മുന്നറിയിപ്പും. കെന്റക്കി സര്‍വകലാശാലയുടെ മോളിക്യുലര്‍ ആന്റ് സെല്ലുലാര്‍ ബയോകെമിസ്ട്രി ചെയര്‍മാനായ ഡോ. റെബേക്ക ഡച്ച് പറയുന്നതനുസരിച്ച്, നിപയെ 1999 ല്‍ മലേഷ്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞതുമുതല്‍ ഉയര്‍ന്ന മരണനിരക്കാണ് മറ്റു മഹാമാരികളെ അപേക്ഷിച്ച് വളരെ ഭയപ്പെടുത്തുന്നത്.