റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി മുറിഞ്ഞു; യാത്രക്കാരന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു

കോഴിക്കോട്. റോഡിലെ കുഴില്‍ സ്‌കൂട്ടര്‍ വീണ് വാഹനം രണ്ടായി പിളര്‍ന്നു. കോഴിക്കോട് പന്തീരങ്കാവിലാണ് അപകടം നടന്നത്. പന്തീരങ്കാവ് സ്വദേശി അസിം അന്‍സറാണ് അകടത്തില്‍ പെട്ടത്.

അന്‍സറിന്റെ വാഹനത്തിന്റെ മുന്‍ ഫോര്‍ക്ക് തകര്‍ന്ന് മുന്‍ചക്രം വേറിട്ട നിലയിലാണ്. അതേ കുഴിയില്‍ വീണ് മറ്റൊരു യാത്രക്കാരന്റെ വാഹനത്തിനും കേടുപാട് പറ്റിയിട്ടുണ്ട്.

Loading...

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായിട്ടാണ് കുഴിയെടുത്തത്. പിന്നീട് കുഴി നികത്തുവാന്‍ വലിയ കല്ലുകള്‍ കൂടെ കുഴിയില്‍ ഇട്ടതോടെ അപകട സാധ്യത കൂടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഓട്ടോറിക്ഷയും കുഴിയില്‍ മറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസളില്‍ നാട്ടുകാര്‍ ചേര്‍ന്ന് കുഴി അടച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ കുഴിയുടെ ആഴം വര്‍ധിച്ചിരിക്കുകയാണ്.