ഇന്ത്യൻ മുങ്ങിക്കപ്പൽ രഹസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്‌ ഓസ്ട്രേലിയൻ പത്രത്തിനേ വിലക്കി

സ്കോർപ്പീൻ മുങ്ങിക്കപ്പൽ

സിഡ്നി: ഇന്ത്യൻ മുങ്ങിക്കപ്പൽക്കപ്പൽ സ്കോർപ്പിനിന്റെ വിവരങ്ങൾ പുറത്താക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഓസ്ട്രേലിയൻ ന്യൂ സൗത്ത വെയ്ല്‍സ് കോടതി വിലക്കി. രഹസ്യങ്ങൾ കൈവശമുള്ള ദി ഓസ്ട്രേലിയൻ പത്രത്തിനെതിരേയാണ്‌ സ്റ്റേ ഉത്തരവ്‌ വന്നിരിക്കുന്നത്. ദി ഓസ്‌ട്രേലിയന്‍ പത്രമായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. കൂടുതൽ വിവരങ്ങൾ പുറത്താക്കരുതെന്നാണ്‌ കോടതി ഉത്തരവ്‌.പത്രം പുറത്തുവിട്ട വാര്‍ത്തകളില്‍ ആയുധ വിന്യാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നും എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബാക്കി കാര്യം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നാവിക സേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

അന്തര്‍വാഹിനി നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ് ഡിസിഎന്‍എസ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കൂടുതല്‍ വിവരം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിവരങ്ങള്‍ ഗൗരവമേറിയതാണെന്നും പുറത്തു വിടുന്നത് കമ്പനിക്ക് കനത്ത തിരിച്ചടിയായി മാറുമെന്നും പറഞ്ഞിരുന്നു. അതേസമയം പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ നിലവിലില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.

Loading...