കോവിഡ് 19; ഓസ്‌ട്രേലിയയെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പ്രധനമന്ത്രി

ലോകം മുഴുവനെയും ഭീതിയിലാഴ്ത്തിയ കൊറോണ ഓസ്‌ട്രേലിയയിലും പടര്‍ന്നുപിടിക്കുകയാണ്. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 5137 പേരാണ് ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിതരായിട്ടുള്ളത്. 25 പേര്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. ലോകം മുഴുവനും പല പ്രതിരേധ പ്രവര്‍ത്തനങ്ങളും കൊറോണയെ ഇല്ലാതാക്കാന്‍ നടക്കുന്നുണ്ട്. പ്രാര്‍ത്ഥനയിലൂടെ കൊറോണയെ അകറ്റാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുദം. കൊറോണയെത്തടയാനായി ദൈവത്തില്‍ ആശ്രയിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഓസ്‌ട്രേലിയയെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രാര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വന്നു തുടങ്ങി.ഇറ്റേര്‍നിറ്റി ന്യൂസ് എന്ന ക്രൈസ്തവ വെബ്‌സൈറ്റിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാന്‍ തന്റെ വിശ്വാസം വലിയ കരുത്താണ് നല്‍കുന്നതെന്നും രാജ്യത്തെ ദൈവകരങ്ങളില്‍ ഭരമേല്‍പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പഴയനിയമത്തില്‍ ഇസ്രായേല്‍ ജനത്തെ വാഗ്ദാന നാട്ടിലേക്ക് നയിച്ച മോശയുമായി സ്വയം താരതമ്യം ചെയ്ത അദ്ദേഹം കൊറോണ വൈറസ് മൂലം ക്ലേശിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു.

Loading...

ജീവിതമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും സ്‌കോട്ട് മോറിസണ്‍ പ്രാര്‍ത്ഥിച്ചു. ദൈവത്തില്‍ എങ്ങനെ പ്രത്യാശ വയ്ക്കാമെന്നും, ദൈവത്തില്‍ നിന്ന് എങ്ങനെ ശക്തി സ്വീകരിക്കാമെന്നും വിശദീകരിച്ചുകൊണ്ടാണ് 6 മിനിറ്റ് നീണ്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഇതിന്റെ ഹൃസ്വ ഭാഗം പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയനും പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രാര്‍ത്ഥന സന്ദേശത്തില്‍ സങ്കീര്‍ത്തന പുസ്തകത്തില്‍ നിന്നും, ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുമുള്ള വാക്യങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു. മറ്റ് രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍, പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇവാഞ്ചലിക്കല്‍ സഭാംഗമായ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്.