ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; പ്രത്യേക സംഘം സന്ദർശിക്കുമെന്ന് വീണാ ജോർജ്

വർക്കലയിൽ ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ചു. സംഭവത്തിൽ അടിയന്തരമായി സ്ഥാലം സന്ദർശിക്കണമെന്ന നിർദേശം നൽകി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പാരിപ്പള്ളി മെഡിക്കൽ കോളജും ചെറുന്നിയൂർ പ്രദേശവും സന്ദർശിക്കുക.

നേരത്തെ ചെറിന്നിയൂർ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കുകയാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവർക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് വർക്കല സ്വദേശിയായ അശ്വതി(15) ആണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. ഒരാഴ്ച മുമ്പ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Loading...