എസ് സി റ്റി യില്‍ കാലുറയ്ക്കാതെ എസ് എഫ് ഐ

തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ എഞ്ചിനീയര്‍ കോളേജില്‍ നടന്ന വിദ്യാര്‍ഥി തിരെഞ്ഞെടുപ്പിലാണ് വര്‍ഷങ്ങളായി കൈടക്കി വച്ചിരുന്ന പ്രധാന സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ എസ് എഫ് ഐ യുടെ കാലിടറിയത്.
മത്സരിച്ച ഒരു സീറ്റിലാണ് എബിവിപി സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ് വി എസ് വിജയിച്ചത് .
ജനറല്‍ സീറ്റുകളിലൊന്നില്‍ എസ്എഫ്‌ഐ പരാജയപ്പെട്ടപ്പോള്‍ സ്വതന്ത്രനാണ് നേട്ടം കൈക്കലാക്കിയത്
ഇവരുടെ വിജയം എസ് എഫ് ഐക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുനനത്്.

ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രതിനിധിയായി ആണ് എബിവിപി സ്ഥാനാര്‍ത്ഥി വിജയിച്ചത് .
ഇടത് അനുകൂല അദ്ധ്യാപകരുടെ ഗൂഢ നീക്കത്തെ തുടര്‍ന്നു എബിവിപി സ്ഥാനാര്‍ത്ഥികളുടെ പത്രിക ബാക്കി സീറ്റുകളില്‍ തള്ളിയിരുന്നു. ഒരു സീറ്റില്‍ മാത്രമാണ് എബിവിപിക്ക് മത്സരിക്കാനായത് .
എസ്എഫ്‌ഐയുടെ കോട്ടയായിരുന്ന എസ്സിറ്റിയില്‍ ആദ്യമായാണ് കന്നികൊയ്ത്ത് നടത്തിയിരിക്കുകയാണ് എബിവിപി . കഴിഞ്ഞ വര്‍ഷംകെ എസ് യു രണ്ട് സ്ഥാനങ്ങളില്‍ ജയിച്ചുവെന്നതൊഴിച്ചാല്‍ ഇതുവരെ എസ് എഫ് ഐ കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു എസ് സി റ്റി . ജനറല്‍ സീറ്റുകളില്‍ മാഗസിന്‍ എഡിറ്ററും മറ്റ് അസോസിയേഷന്‍ വിഭാഗങ്ങളില്‍ മൂന്നെണ്ണവും ആണ് എസ് എഫ് ഐക്ക് നഷ്ടമായത്. മാഗസിന്‍ എഡിറ്റര്‍ ആയി സ്വതന്ത്രനാണ് വിജയിച്ചത്.