മോൻസൺ തരാനുള്ളത് 60 ലക്ഷത്തോളം രൂപ; വെളിപ്പെടുത്തലുമായി ശിൽപി

മോൻസണിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ശിൽപി സുരേഷ്.നിരവധി ശിൽപ്പങ്ങൾ മോൻസണ് നിർമിച്ച് നൽകിയിട്ടുണ്ടെന്നും ആ വകയിൽ ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ടെന്നുമാണ് ശിൽപ്പി വ്യക്തമാക്കിയിരിക്കുന്നത്. അറുപത് ലക്ഷത്തോളം രൂപ തരാനുണ്ടെന്നാണ് ശിൽപി വ്യക്തമാക്കിയിരിക്കുന്നത്. ഒന്നരമാസത്തിനകം പണം നൽകാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉൾപ്പെടെ നിർമ്മിച്ചുനൽകിയതെന്നാണ് ശിൽപി വ്യക്തമാക്കിയത്.

എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും നാളെ ഇക്കാര്യങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴിയായി നൽകുമെന്നും സുരേഷ് കൂട്ടിച്ചേർക്കുകയായിരുന്നു.അതിനിടെ പുരാവസ്തു തട്ടിപ്പിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനംവകുപ്പ് തെരച്ചിൽ നടത്തുകയാണ്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആനക്കൊമ്പിന്റെ ആധികാരികത സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്.തെളിവുശേഖരണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘവും മോട്ടോർ വാഹന വകുപ്പും മോൻസൺ മാവുങ്കലിന്റെ വീട്ടിലെത്തി.‌

Loading...