എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്കാരേ അമർച്ച ചെയ്യാൻ ഉരുക്ക് മുഷ്ടിയുമായി പോലീസ്

കണ്ണൂർ:ഇരന്നു വാങ്ങിയ മുട്ടൻ പണി..അഭിമന്യുവിനെ അരും കൊല ചെയ്ത ആളുകളേ മാത്രമല്ല അവരുടെ സംഘടനയേയും ഉന്മൂലനം ചെയ്യാൻ പോലീസ് നിയമം കൈയ്യിൽ എടുത്ത് നടപ്പാക്കുന്നു.കേരള പോലീസ് അതിന്റെ ഉരുക്ക് മുഷ്ടി പ്രയോഗത്തിന്‌ ഒരുങ്ങുന്നു. എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് സംഘടനകളുടെ കൂമ്പ് അടിച്ചൊതുക്കാനാണ്‌ മുകളിൽ നിന്നും ലഭിച്ച് നിർദ്ദേശം എന്ന് ഒരു എ.ഡി.ജി.പി പറയുന്നു. ഇനി ഒന്നും നോക്കാനില്ല. തീവ്ര വാദത്തിന്റെ തെളിവുകൾ ലഭിച്ചിരിക്കുന്നു. എന്ത് നടപടി എടുത്താലും അത് അധികമാകില്ല. ഭൂരിപക്ഷം വരുന്ന ജനങ്ങൾ കൈയ്യടിച്ച് സ്വീകരിക്കും. ഇതാണ്‌ പോലീസിന്റെയും സർക്കാരിന്റെയും നിലപാട്. സംസ്ഥാന വ്യാപകമായി പോലീസ് കർശനനടപടിയാണ്‌ വരാൻ പോകുന്നത്.

സി.ഐ.മാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിക്കാനും തുടർനടപടികൾ സ്വീകരിക്കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. വെള്ളിയാഴ്ചയ്ക്കകം സി.ഐ.മാരുൾപ്പെട്ട പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണം. അതായത് എ.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് വേട്ടക്ക് മാത്രമായി സപെഷ്യൽ സ്കോഡുകൾ. ഈ സംഘടനയിലെ പ്രവർത്തകർ നേരിടാൻ പോകുന്നത് ഒരു അടിയന്തിരവാസ്ഥ കാലത്തിന്റെ അനുഭവം ആയിരിക്കും എന്ന് ഉറപ്പ്. കാരണം സംസ്ഥാന ഭരണവും പോലീസും അത്രമാത്രം ക്ഷുഭിതരും ഗൗരവത്തിലുമാണ്‌.

എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണോ? രാത്രികാലം പോലും അശാന്തമാകും, ഉറക്കം ഉണ്ടാകില്ല

ഇതും പോലീസ് മുന്നറിയിപ്പാണ്‌. രാത്രികാലത്ത് വീടുകളിൽ പോലീസ് എത്തും. വീട് അരിച്ചു പിറുക്കും. വാറണ്ടോ മറ്റൊന്നും ഇല്ലാതെ കസ്റ്റഡിയിൽ എടുക്കും. കരുതൽ തറ്റങ്കലിൽ വയ്ക്കും. എല്ലാം നടപ്പാക്കുന്നത് രാജ്യ സുരക്ഷാ നിയമവും, ഭീകര വിരുദ്ധ നിയമങ്ങലും ഉപയോഗിച്ച്. സംസ്ഥാനത്ത് ഓരോ വി.ഐ.പികൾ വരുമ്പോഴും ആ പഴുതുകൾ ഉപയോഗിച്ചും റെയ്ഡും, കസ്റ്റഡിയും തുടരും. ശരിക്കും പറഞ്ഞാൽ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘടനകളേ കേരള മണ്ണിൽ വാഴിക്കില്ല എന്ന നടപടിയിലാണ്‌ പോലീസ്. അവരുടെ ഉറക്കം പോലും ഇനി അരക്ഷിതമാവും അത്രേ. പിണറായി വിജയനിൽ നിന്നും ഡി.ജി.പിയിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശം അത്ര കടുത്തതാണ്‌

മോദിയുടേയും പിന്തുണ

ഈ നടപടി എത്ര കടുത്തതായി പോയാലും കേന്ദ്ര സർക്കാരും ഒപ്പം ഉണ്ടാകും. മോദി സർക്കാരിന്റെ എല്ലാ പിന്തുണയും ഈ നടപടിക്ക് ഉണ്ട്. ഇന്ത്യയിൽ ജമ്മു കാശ്മീരിൽ പോലും ഇല്ലാത്ത ഭീകര വാദവും പ്രവർത്തനവും ആണ്‌ കേരളത്തിൽ. കേരളം ആണിപ്പോൾ ഭീകരരുടേ തുരുത്ത്. രാജ്യത്ത് മറ്റെല്ലായിടത്തും ഇവർ തുരത്തപ്പെട്ടപ്പോൾ കേരളം വളക്കൂറുള്ള മണ്ണായി.കാരണം ഇവിടുത്തേ ഇടത് മതേതര കക്ഷികളുടെ സ്വാധീനവും ന്യൂനപക്ഷ സംരക്ഷണവും ശരിക്കും ഇവർ ചൂഷണം ചെയ്യുകയായിരുന്നു.

രാത്രി അശാന്തമാകും, മുന്നറിയിപ്പ്

രാത്രികാലത്ത് പരിശോധന നടത്താനാണ് പോലീസിന് കിട്ടിയ നിർദേശം. എസ്.ഡി.പി.ഐ.ക്കാരുമായി ബന്ധപ്പെട്ട ഏത് സ്ഥാപനവും താമസസ്ഥലവും പരിശോധിക്കാൻ സർക്കാൻ ആഭ്യന്തരവകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. പ്രശ്നക്കാരായ പ്രവർത്തകരെ മുൻകരുതൽ എന്നനിലയിൽ അറസ്റ്റുചെയ്യാം.

ആവശ്യമെങ്കിൽ രാത്രിയിലും പരിശോധന നടത്താം. കോടതിയിൽ സെർച്ച് മെമ്മോറാണ്ടം നൽകി, പരിശോധനയ്ക്കുശേഷം സെർച്ച് ലിസ്റ്റ് സമർപ്പിക്കാനാണ് നിർദേശം. കോടതിയിൽനിന്ന് വാറന്റ്‌ വാങ്ങി വരുമ്പോഴേക്കും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണ് സെർച്ച് മെമ്മോറാണ്ടവുമായി വരുന്നതെന്ന് സ്ഥാപനമേധാവികളെയും വീട്ടുടമയെയും ബോധ്യപ്പെടുത്തണം.

പഴയ കേസുകളും പരിശോധിക്കുന്നു

എസ്.ഡി.പി.ഐ.-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഏതൊക്കെ പാർട്ടികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പട്ടിക തയ്യാറാക്കാനും നിർദേശമുണ്ട്. പഴയ കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നോട്ടീസ് നൽകി പോലീസ് സ്‌റ്റേഷനുകളിൽ വിളിച്ചുവരുത്തണം. ഇവരുടെ മൊഴിയെടുക്കുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണം.

അതേസമയം, അംഗീകൃത സംഘടനകളുടെപേരിൽ നിയമനടപടികളെടുക്കുന്നതിൽ പരിമിതികളുണ്ടെന്ന് പോലീസുകാർക്കിടയിൽ തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്.

Top