അർജുൻ രവീന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഏപ്രീല്‍ 27 ന് എംവി എഫിഷന്‍സി കപ്പലില്‍ നിന്നാണ് അർജുനെ കാണാതായത്. തുനീഷ്യയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം എന്നായിരുന്നു വിവരം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായിരുന്നു അര്ജുന് രവീന്ദ്രൻ.
തുനീഷ്യയിൽ നങ്കൂരമിട്ടതായിരുന്നു എംവി എഫിഷൻസി എന്ന കപ്പൽ. അർജുന്റെ മരണം കൊലപാതകമാണെന്ന് കുടുംബത്തിനും ബന്ധുക്കൾക്കും സംശയം ഉണ്ടായിരുന്നു. ഈ ആരോപണം ഉന്നയിച്ച് കുടുംബം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പിന്നീട് കപ്പൽ അധികൃതർ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾക്കു ശേഷമാണ് തുനീഷ്യൻ കടലിൽ മൃതദേഹം കണ്ടെത്തിയത്. തുനീഷ്യയിൽ നിന്ന് മറ്റന്നാൾ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് എംവി എഫിഷൻസി എന്ന കപ്പൽ.