ഡ്രൈവിംഗിനിടെ വിരല്‍ ചലിപ്പിച്ച് അശ്ലീലത; മൊബൈലില്‍ പകര്‍ത്തി വനിതാ ഡോക്ടര്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Loading...

ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അടൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍. അടൂര്‍- പത്തനംതിട്ട റൂട്ടിലോടുന്ന കെഎല്‍ 23ഇ 9131 ശ്രീദേവി ബസിന്റെ ഡ്രൈവറാണ് പരസ്യമായി അശ്ലീല പ്രദര്‍ശനം കാണിച്ചത്. യുവ വനിതാ ഡോക്ടറുടെ സുഹൃത്ത് വീഡിയോ സഹിതം ഫേസ്ബുക്കില്‍ സംഭവം കുറിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

പിന്നീട് യുവതി തന്നെ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

Loading...

അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നെന്നും ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി സംഭവം സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്താണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവം വലിയ വിവാദമായതോടെ ഡ്രൈവര്‍ക്കെതിരേ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.