സിയാറ്റില്‍: സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുമോ? ഉറങ്ങിക്കിടക്കുകയായിരുന്ന പുരുഷന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അയാളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ സ്ത്രീ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി അവരെ 9 മാസത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. ഷാന്തെ ഗില്‍മേന്‍(26)നെയാണ് കോടതി 9 മാസത്തെ ശിക്ഷയ്ക്ക് വിധിച്ചത്.SHANTE4

2013-ലായിരുന്നു സംഭവം. 240 പൗണ്ട്(109 കിലോ) തൂക്കമുണ്ടായിരുന്ന ഇവര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പുരുഷന്റെ വീട്ടില്‍ കതകിന്റെ പൂട്ട് തകര്‍ത്ത് കയറുകയും ഇയാളെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. അയാള്‍ എതിര്‍ത്തപ്പോള്‍ മിണ്ടിപ്പോകരുതെന്ന് ഇവര്‍ താക്കീത് ചെയ്യുകയും പീഡനം തുടരുകയും ചെയ്തു. അതുകഴിഞ്ഞ് ഇവര്‍ പോയിക്കഴിഞ്ഞ് അയാള്‍ പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ പോയി പരിശോധനകള്‍ നടത്തി പീഡനത്തിനു തെളിവ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ ജാമ്യത്തിലിറങ്ങി.

Loading...

ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍ ഇളവു ലഭിക്കുന്നതിനാണ് ഷാന്തെ കുറ്റം സമ്മതിച്ചത്.