സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക ഉപദേശം നല്‍കുന്നവരെ പിടിക്കാന്‍ സെബി

സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശ നടപടിയുമായി സെബി. ഇത്തരത്തില്‍ സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് ടിപ്‌സും നല്‍കുന്നവര്‍ക്കായി മാര്‍ഗ നിര്‍ദേശം ഇറക്കുവാന്‍ പോകുകയാണ് സെബി എന്നാണ് ലഭിക്കുന്ന വിവരം. സെബി രജിസ്‌ട്രേഡ് ഫിനാന്‍ഷ്യല്‍ അഡ്രൈ്വസേഴ്‌സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയയിലും ഏര്‍പ്പെടുത്തുക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസട്രര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ച് കൊണ്ടായിരിക്കണം ഇത്തരക്കാര്‍ സാമ്പത്തിക ഉപദേശം സോഷ്യല്‍ മീഡിയയില്‍ നല്‍കുവാന്‍.

തെറ്റായ രീതിയില്‍ സെബിയുടെ മാനദണ്ഡങ്ങളെ മാനിക്കാതെ സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക ഉപദേശം നല്‍കുന്നവര്‍ കൂടുന്നതായി സെബി കണ്ടെത്തിയിരുന്നു. കൂണ് പോലെയാണ് പുതിയ യൂട്യൂബ് ചാനലുകള്‍ ഉണ്ടാകുന്നത്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവിടങ്ങളിലൂടെയും സാമ്പത്തിക ഉപദേശം നല്‍കുന്നവര്‍ ഉള്ളതായി സെബി പറയുന്നു. ഇത്തരത്തില്‍ തട്ടിപ്പുകള്‍ കണ്ടെത്തുവാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുവനാണ് തീരുമാനം.

Loading...

സോഷ്യല്‍ മീഡിയ, ചാറ്റിങ് ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് ഓഹരി വിലയില്‍ കൃത്രിമം നടത്തിയ സംഘത്തെ മാര്‍ച്ചില്‍ സെബി പിടിച്ചിരുന്നു ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സെബി പരിശോധന നടത്തി. സോഷ്യല്‍ മീഡിയയിലെ സാമ്പത്തിക ഉപദേശം കണക്കിലെടുത്ത് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.