സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ഇന്നലെ കാണാതായ അണ്ടര്‍സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ഇന്നലെ കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴിന് സമീപമുള്ള അന്തിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇള ദിവാകരൻ(49)ന്റെ മൃതദേഹമാണ് പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്.

സെക്രട്ടേറിയേറ്റിലെ റെക്കോർഡ്സ് വിഭാഗത്തിലെ അണ്ടർ സെക്രട്ടേറിയായിരുന്നു. ചിറയിൻകീഴിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ആറ് മണിയോടെ സ്കൂട്ടറിൽ ഇറങ്ങിയിരുന്നു. പിന്നീട് സ്കൂട്ടർ അയന്തിക്കടവിൽ കണ്ടെത്തിയതോടെ ആറ്റിൽ ചാടിയതാകാമെന്ന് സംശയം ഉയർന്നു.

Loading...

ഇന്നലെ രാവിലെ ഇളയെ കടവിൽ നിൽക്കുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മരണകാരണം ആത്മഹത്യയാണോയെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തും. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(സബ് എന്‍ജിനീയര്‍, കെഎസ്‌ഇബി,പാലച്ചിറ, വര്‍ക്കല), അദീന ലൈജു (പ്ലസ് ടു വിദ്യാത്ഥിനി).