ശശിയേട്ടനെ വിവാഹം കഴിക്കരുത്,ആ വിവാഹത്തിന് വരില്ലെന്നും അച്ഛന്‍ പറഞ്ഞു;സീമ പറയുന്നു

മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സംവിധാനം ചെയ്ത നല്‍കിയ അതുല്യസംവിധായനാണ് ഐ.വി ശശി. അതുപോലെ മലയാളസിനിമയിലെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയുമാണ് സീമ. ഇരുവരുടെയും ജീവിത കഥകള്‍ നമുക്കറിയാം. എന്നാല്‍ സീമയുടെ ജീവിതത്തില്‍ അച്ഛന്റെ സ്വാധീനവും ഐ.വി ശശിയുമായുള്ള ജീവിതവും എല്ലാം പറയുകയാണ് സീമ.സംവിധായകനായ ഐവി ശശിയെ വിവാഹം ചെയ്തതും അച്ഛനെപ്പറ്റിയും തന്റെ ജീവിതത്തെപ്പറ്റിയുമൊക്കെ വ്യക്തമാക്കുകയാണ് നടി സീമ. പെട്ടെന്നൊരു ദിവസം അമ്മയെയും മകളെയും ഉപേക്ഷിച്ച് പോയ അച്ഛന്‍ മകള്‍ക്ക് എന്നും ശത്രുവായിരുന്നു. പിന്നീട് അമ്മയുടെ കഷ്ട്പ്പാടുകള്‍ കണ്ടാണ് സീമ വളര്‍ന്നത്. നാളെ നൃത്തം ചോറു തരുമെന്നതിനാല്‍ മകള്‍ നൃത്തവും പഠിച്ചു. ജീവിതത്തില്‍ അഞ്ചു രൂപയുടെ വില അറിഞ്ഞിട്ടുണ്ടെന്നാണ് സീമ പറയുന്നത്.

അച്ഛന്റെ മോളായി തന്നെ വളരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷെ ശാന്തി സീമ ആകില്ലായിരുന്നു. എന്തിനാണ് എന്നെയും അമ്മയെയും ഉപേക്ഷിച്ച് അച്ഛന്‍ പോയതെന്ന് ഇപ്പോഴും അറിയില്ല. ഇരുവരും നിയമപരമായി തന്നെ വേര്‍പിരിയുകയും ചെയ്തിരുന്നു. ആഴ്ചയിലൊരു ദിവസം അച്ഛനെ കാണാന്‍ പോകുമായിരുന്നു. പതിനെട്ട് വയസ്സായപ്പോള്‍ അച്ഛന്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നും. എന്നാല്‍ അമ്മയെ ഉപേക്ഷിച്ച് പോയിരുന്നില്ലെന്നും സീമ വ്യക്തമാക്കുന്നു.

Loading...

ഒരുപാട് നാളുകള്‍ക്ക് ശേഷം അച്ഛന്‍ രണ്ടാമത് വിവാഹം ചെയ്തു. എനിക്ക് മൂന്ന് സഹോദരങ്ങളും ഉണ്ടായി. അച്ഛന്‍ ചെയ്ത തെറ്റ് പൊറുക്കാമെന്നും നിങ്ങളുടെ ഭാര്യയെ നോക്കാമെന്നും പറഞ്ഞു. അച്ഛനോടുള്ള വെറുപ്പ് പിന്നീട് പോയെന്നും സീമ പറയുന്നു. ശശിയേട്ടനെ വിവാഹം കഴിക്കരുതെന്ന് അച്ഛന്‍ പറഞ്ഞിര്ുന്നു. ആ വിവാഹത്തിന് വരില്ലെന്നും പറഞ്ഞു. പക്ഷെ അച്ഛന്‍ വരേണ്ടെന്നും ശശിയേട്ടനെ വിവാഹം കഴിക്കുമെന്നും സീമയും പറഞ്ഞു. അങ്ങനെ അച്ഛന്റെ സാന്നിധ്യമില്ലാതെയായിരുന്നു വിവാഹമെന്നും സീമ വ്യക്തമാക്കുന്നുണ്ട്. 1980 ആഗസ്റ്റ് 28നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.