ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ റോഡുകള്‍ ഇനി വേശ്യാലയമാകും; ഞെട്ടിക്കുന്ന വിവരങ്ങള്‍

ഓരോ ദിവസം പിന്നിടുമ്പോഴും ഓരോ പുതിയ കണ്ടുപിടുത്തങ്ങളാണ് ഉണ്ടാകുന്നത്. വാഹന ലോകത്തും അത് തന്നെയാണ് നടന്നുകൊണ്ട് ഇരിക്കുന്നത്. ഇപ്പോള്‍ ഡ്രൈവര്‍ ഇല്ലാത്ത വാഹനത്തിനായി ഉള്ള കാത്തിരിപ്പില്‍ ആണ് വാഹന പ്രേമികള്‍. ലോകത്തിലെ പല മുഖ്യ കമ്പനികളും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. പല കമ്പനികളും സ്വയം നിയന്ത്രിത കാറിനായുള്ള ഗവേഷണങ്ങളും തയ്യാറെടുപ്പുകളും ഒക്കെ നടത്തി വരികയാണ്. വികസിത രാജ്യങ്ങളില്‍ കമ്പനികള്‍ ഇതിനോട് അകം തന്നെ പരീക്ഷണ ഓട്ടം നടത്തി കഴിഞ്ഞു. സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നതോടെ മനുഷ്യന്റെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ആണ് വിലയിരുത്തല്‍. എന്നാല്‍ ഇത് എന്തൊക്കെയെന്ന് പലരും ചിന്തിക്കാന്‍ വഴിയില്ല.

ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ മനുഷ്യന്റെ അധ്വാനം കുറയും എന്നത് ഉറപ്പാണ്. ഒരു പരിധിവരെ റോഡ് അപകടം കുറയ്ക്കാനും ഇതിന് സാധ്യമായേക്കാം എന്നും പറയപ്പെടുന്നു. എന്നാല്‍ ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ പുറത്തിറങ്ങുന്നതോടെ ഞെട്ടിക്കുന്ന മറ്റ് ചില സംഭവങ്ങളും ഉണ്ടാകും എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Loading...

അനല്‍സ് ആന്‍ഡ് ടൂറിസം എന്ന ആനുകാലിക പ്രസിദ്ധീകരണം നടത്തിയ പഠനത്തിലാണ് ഡ്രൈവറില്ലാ സ്വയം നിയന്ത്രിത കാറുകള്‍ എത്തുന്നതോടെ സംഭവിക്കാന്‍ പോകുന്ന ചില കൗതുകകരമായ മാറ്റങ്ങള്‍ കണ്ടെത്തിയത്. ഡ്രൈവറില്ലാ കാറുകളിലുള്ള ലൈംഗികബന്ധം വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പഠനത്തില്‍ പ്രധാനമായും പറയുന്നത്. ഏകദേശം 60 ശതമാനത്തോളം അമേരിക്കക്കാര്‍ ഇപ്പോള്‍ തന്നെ കാറുകളില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് പഠനം പറയുന്നത്. ഈ സാഹചര്യത്തില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ റോഡിലിറങ്ങിയാലുള്ള കാര്യം ഒന്നു ചിന്തിച്ചുനോക്കൂ.

ടൂറിസം അഭിവാജ്യ ഘടകമായ വിദേശനഗരങ്ങളിലെല്ലാം സെക്‌സ് ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന വ്യവസായമാണ്. ഇന്ന് പലരാജ്യങ്ങളിലും ടൂറിസത്തിന്റെ ഭാഗമായി സെക്‌സ് നിയമവിധേയമായും അല്ലാതെയും നടത്തുന്നുണ്ട്. ഡ്രൈവറില്ലാത്ത കാറുകള്‍ വരുന്നതോടെ ഇത്തരം വ്യവസായങ്ങള്‍ വളരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ഈ പഠനം പുറത്തു വന്ന് മാസങ്ങള്‍ക്കകമാണ് കാര്‍ ഓട്ടോ ഡ്രൈവ് മോഡിലിട്ട് പോണ്‍ ടെയ്‌ലര്‍ ജാക്സണ്‍ എന്ന നടി താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവിട്ടതെന്നതാണ് മറ്റൊരു കൗതുകം. ഒരു പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഡ്രൈവറില്ലാ കാറുകളെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ പരസ്യവും കൗതുകകരമായിരുന്നു. തങ്ങളുടെ ഡ്രൈവറില്ലാ കാര്‍ സ്വന്തമാക്കിയാല്‍ അതിനകത്ത് വച്ച് നിങ്ങള്‍ക്ക് ആനന്ദകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നായിരുന്നു ആ പരസ്യം.