ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും കേക്ക് മുറിയും; ആള്‍ദൈവത്തിനെതിരെ കേസ്

ദില്ലി: ലോക്ക്ഡൗണ് ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ആള്‍ദൈവത്തിനെതിരെ കേസെടുത്തു. വിവാദ ആള്‍ദൈവമായ ദാത്തി മഹാരാജിനെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തത്. തെക്കന്‍ ദില്ലിയിലെ ശനിധാം ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയതിനാണ് കേസ്. കഴിഞ്ഞ വെള്ളയാഴ്ചയാണ് സംഭവം നടന്നത്. ദാത്തി മഹാരാജാവും അനുയായികളും ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ച ശേഷം പ്രാര്‍ത്ഥ സംഘടിപ്പിക്കുകയും ആള്‍ദൈവം കേക്കുമുറിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടത്. പിന്നീട് ജില്ലാ ഭരണകൂടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ പോലും ചെയ്യാതെയാണ് ലോക്ക്ഡൗണ്‍ ലംഘിച്ചത്. ആള്‍ദൈവത്തിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ദാത്തി മഹാരാജ്.

Loading...