മുലമുറിച്ച് പ്ലാസ്റ്റിക് കവറിലാക്കിയ സംഭവം; നിര്‍ണ്ണായക ട്വിസ്റ്റില്‍

അടിമാലി: സാമൂഹിക പ്രവര്‍ത്തകയും വീട്ടമ്മയുമായ സലീനയെ മാറിടം മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗിരോഷിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് .പ്രധാനമായും രണ്ടു പേര്‍ക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ഇതിനിടെ കൊലപാതകത്തില്‍ പോലീസ് തിരയുന്ന മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പ്രതി മൊഴി നല്‍കി. സ്തനം മുറിച്ച ശേഷം മരണ വെപ്രാളത്തില്‍ പിടയുന്ന സ്ത്രീയില്‍ നിന്ന് അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

Loading...

കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ പോലീസിന് ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കിട്ടണം. യുവതിയുമായി മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ, കൊലപാതകത്തിന് മുമ്പ് പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്നീ കാര്യങ്ങള്‍ പോലീസിന് അറിയേണ്ടതുണ്ട്. പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്.

സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ ഇന്നലെ വീണ്ടും വിളിപ്പിച്ചു.സലീനയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് സമ്മതിച്ച പ്രതി ഗിരോഷിന്റെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. സലീനയുടെ മാറിടം മുറിച്ചെടുത്ത പ്രതി 60 കിലോമീറ്റര്‍ സഞ്ചരിച്ചത് എന്തിനാണെന്നും പോലീസിന് വ്യക്തമായിട്ടില്ല. സാങ്കേതിക വശങ്ങള്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണിപ്പോള്‍ പോലീസ്.

സലീന സാമൂഹ്യപ്രവര്‍ത്തക ആയിരുന്നതിനാല്‍ തന്നെ പലവിധ കേസുകളിലും ഇടപ്പെട്ടിരുന്നു. ഗിറോഷിന് പുറമെ സലീനയോട് മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ എന്നകാര്യമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം.കൊല്ലപ്പെട്ട സലീനയുടെയും സംശയത്തിലുള്ളവരുടെയും മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.