വൈദികര്‍ക്ക് യാത്രയയപ്പു നല്‍കി ആദരിച്ചു

ഡാലസ്‌: മര്‍ത്തോമ സൌത്ത്‌ വെസ്‌റ്റ്‌ റീജിയന്‍ ഇടവകകളില്‍ മൂന്ന്‌ വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചു കേരളത്തിലേക്ക്‌ മടങ്ങി പോകുന്ന പട്ടക്കാര്‍ക്ക്‌ മാര്‍ത്തോമ സൌത്ത്‌ വെസ്‌റ്റ്‌ റീജിയന്‍ സെന്റര്‍ യുവജന സഖ്യത്തിന്‍െറ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്‌ നല്‍കി.

ഏപ്രില്‍ 4 ന്‌ മസ്‌കിറ്റിലുളള ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ ചര്‍ച്ചില്‍ ചേര്‍ന്ന്‌ യാത്രയയപ്പ്‌ യോഗത്തില്‍ സെന്റര്‍ വൈസ്‌ പ്രസിഡന്റ്‌ സിബു ജോസഫ്‌ അധ്യക്ഷത വഹിച്ചു. റവ. സാം മാത്യു മുഖ്യാഥിതിയായിരുന്നു.

Loading...

റീജിയണ്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു. റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ ബാബു പി. സൈമണ്‍, യുവജന സഖ്യം ശാഖാ സെക്രട്ടറി വിനോദ്‌ ചെറിയാന്‍, സജു കോര, റീനി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

സ്‌ഥലം മാറി പോകുന്ന പട്ടക്കാരായ റവ. ജോസ്‌ സി. ജോസ്‌ (മാര്‍ത്തോമ ചര്‍ച്ച്‌ ഓഫ്‌ ഡാലസ്‌), റവ. ഒ. സി. കുര്യന്‍ (സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമ ചര്‍ച്ച്‌), റവ. സജി തോമസ്‌ (സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്‌), റവ. ജേക്കബ്‌ ജോര്‍ജ്‌(യൂത്ത്‌ ചാപ്ലെയ്‌ന്‍) എന്നിവര്‍ യുവജന സഖ്യാംഗങ്ങള്‍ നല്‌കിയ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പിന്‌ സമുചിതമായി മറുപടി പറഞ്ഞു. യുവജന സഖ്യത്തിന്‍െറ പാരിതോഷികം വൈസ്‌ പ്രസിഡന്റ്‌ നല്‍കി. സെന്റര്‍ സെക്രട്ടറി ബിജി ജോബി നന്ദി പറഞ്ഞു.