ഷാരോണ്‍ വധക്കേസ് അന്വേഷിക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന വാദവുമായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും

കൊച്ചി. ഷാരോണ്‍ വധക്കേസ് അന്വേിക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് വിദഗ്ധര്‍. പോലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമാന അഭിപ്രായം ഉയര്‍ത്തിയതോടെ എജിയോട് വീണ്ടും ഡിജിപി നിയമോപദേശം തേടി. കേരള പോലീസിന് അധികാര പരിധി ഇല്ലാത്ത സ്ഥലത്ത് അന്വേഷണം നടത്തുവാന്‍ ക്രിമിനല്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേരള പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പിസി രാമചന്ദ്രന്‍ നായര്‍ വിശദീകരിച്ചു.

കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജര്‍ സെക്ഷന്‍ 178 പ്രകാരം കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷിക്കണം എന്നാണ് പറയുന്നത്. പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട് പോലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. ഈ വീട്ടിലാണ് കൊലപാതകം നടന്നത്. അതുകൊണ്ട് തന്നെ കൃത്യം നടന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. ഇപ്പോഴത്തെ അന്വേഷണം ഭാവിയില്‍ പ്രതികള്‍ക്ക് അനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ഓഫ് സെയിം ട്രാന്‍സാക്ഷന്‍ എന്ന ന്യായം ഉര്‍ത്തിയാണ് കേരള പോലീസ് കേസ് അന്വേഷിക്കുന്നത്.

Loading...

ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തുവാന്‍ വിളിച്ച് വരുത്തിയതാണെന്ന് പറയുന്നു. ഷാരോണിന്റെ മരണ മോഴിയില്‍ പോലും അങ്ങനെ ഒരു ആക്ഷേപം ഉയര്‍ത്താത്ത സാഹചര്യത്തില്‍ ഇത് നിലനില്‍ക്കില്ല. മുമ്പും ഗ്രീഷ്മ ഷാരോണിനെ വിളിച്ച് വരുത്തിയിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയിട്ടില്ല. അന്നേ ദിവസവും ഇതുപോലെയാണ് വിളിച്ചു വരുത്തിയത് എന്ന വാദവും പ്രതിഭാഗം ഉയര്‍ത്തിയേക്കാം.