സെൻകുമാറിനേ ഡി.ജി.പിയാക്കും, കോടതി വിധി അന്തിമം

തിരുവനന്തപുരം:ആശങ്കകൾക്കും വിവാദങ്ങൾക്കും വിരാമം.ഡിജിപി ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അതിനുള്ള നടപടികൾ ആരഭിച്ചുഅദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Loading...