തിരുവനന്തപുരം: സീരിയല്‍ നടി ഗായത്രി അരുണിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ തുടങ്ങി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെമ്പായം സ്വദേശിയും ബിഎ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ മുനീബാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സീരിയല്‍ താരം ഗായത്രി അരുണിന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ തുടങ്ങിയത്. തുടര്‍ന്ന് താരത്തിന്‍േറതെന്ന വ്യാജേന അക്കൗണ്ട് വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ഗായത്രി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസാണ് അന്വേഷണം നടത്തിയത്.

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍വഴിയാണ് അപ് ലോഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വെഞ്ഞാറമൂട് സ്വദേശിയും ബിരുദ വിദ്യാര്‍ഥിയായ മുനീബ് അറസറ്റിലായത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നടി ഗായത്രി അരുണിന്റെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

Loading...