സീരിയല്‍ താരം ശരണ്യ ശശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് ആരാധകരെ നടുക്കിയിരിക്കുകയാണ്. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്ധന്യാവസ്ഥയില് തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു.
അതേസമയം, എല്ലാമറിഞ്ഞ് കൊണ്ട് തന്നെ എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് കൈപിടിച്ച ഭര്‍ത്താവ് ബിനു ഇപ്പോള്‍ കൂടെയില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ശരണ്യയെ ഒഴിവാക്കാന്‍ ഇയാള്‍ നിയമപരമായി നീങ്ങിക്കഴിഞ്ഞുവെന്നാണ് സൂചന.
ശരണ്യയുടെയും ബിനുവിന്റേയും വിവാഹം സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷിച്ചതായിരുന്നു. 2014ലായിരുന്നു ഇരുവരുടെയും വിവാഹം. കണ്ണൂര്‍ക്കാരിയായ ശരണ്യ, 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സൂര്യോദയം’ എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍, 2012ല്‍ ക്യാന്‍സര്‍ വന്നതോടെ അഭിനയം നിര്‍ത്തുകയായിരുന്നു.
എന്താണ് അഭിനയിക്കാത്തതെന്ന് ചോദിച്ച് പരിചയപ്പെട്ട ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. രോഗവിവരം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിനു പ്രണയാഭ്യര്‍ത്ഥന നടത്തിയും പിന്നീട് വിവാഹിതരായതും. എന്റെ ഏട്ടനാണ് എന്റെ ഏറ്റവും വലിയ ശക്തി എന്നായിരുന്നു അന്ന് ശരണ്യയും പറഞ്ഞത്. അസുഖബാധിതയായ ഒരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കിയതോടെ ബിനു ഹീറോയായി മാറുകയായിരുന്നു. എന്നാല്‍, അതൊക്കെ വെറും കുറച്ച് വര്‍ഷങ്ങള്‍ക്ക് മാത്രമായിരുന്നു ആയുസ്.
അസുഖം ഒരു പ്രശ്നമല്ലെന്നും എല്ലാം നോക്കികോളാമെന്നും ഉറപ്പുനല്‍കിയാണ് ബിനു ശരണ്യയെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹം കഴിഞ്ഞും ട്യൂമര്‍ എത്തിയതോടെ ബിനുവിന് ശരണ്യയെ മടുത്തെന്ന് സുഹൃത്തുകള്‍ പറയുന്നു. വിവാഹ ശേഷം രണ്ടു വട്ടം സര്‍ജറി കഴിഞ്ഞതോടെ ശരണ്യയെ ബിനും കൈവിട്ടു. ഡിവോഴ്സിനുള്ള നീക്കവും തുടങ്ങി. ഇതും ശരണ്യയെ തളര്‍ത്തി. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കല്‍ താങ്ങാവുന്നതിലും അധികം വേദന നല്കി. ഇത് മാനസികമായും ശാരീരികമായും ശരണ്യയെ തളര്‍ത്തി. സാമ്ബത്തികമായും ശരണ്യ തകര്‍ത്തു. സഹോദരങ്ങള്‍ അവരവരുടെ ജീവിതവുമായി പോയതോടെ അമ്മയും ശരണ്യയും തനിച്ചാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ കഴിയുന്നത്. ഇപ്പോള്‍ രോഗകിടക്കയിലാണ് ശരണ്യയുടെ ജീവിതം. പലസഹായം കൂടാതെ നടക്കാന്‍ പോകുമാകാതെയാണ് ആ കലാകാരി കഴിയുന്നത്
മലയാള സിനിമാസീരിയല്‍ രംഗത്തും അന്യഭാഷാ സീരിയലുകളിലും തിളങ്ങിയ നടിയാണ് ശരണ്യ ശശി. നാടന്‍ വേഷങ്ങളിലാണ് ശാലീനസുന്ദരിയായ ശരണ്യ പലപ്പോഴും തിളങ്ങിയതും. കൈനിറയെ അവസരങ്ങളുമായി 2012ല്‍ ഫീല്‍ഡില്‍ നില്‍ക്കുമ്ബോഴാണ് തലവേദനയുടെ രൂപത്തില്‍ ശരണ്യയെ തേടി ബ്രയിന്‍ ട്യൂമര്‍ എത്തിയത്. പിന്നീട് ഓരോ വര്‍ഷവും ശരണ്യയുടെ തലച്ചോറില്‍ ട്യൂമര്‍ വളര്‍ച്ചയുണ്ടായി. ഓപ്പറേഷനുകള്‍ തുടരെ ചെയ്ത് റേഡിയേഷന് എടുത്തതോടെ ശരണ്യയുടെ മുടി മുഴുവന്‍ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.
ശരണ്യയുടെ രോഗ വിവരം ഇപ്പോള്‍ പുറത്തിറിഞ്ഞത് നടി സീമാ ജി നായരുടെ ഇടപെടലോടെയാണ്. സീമയുമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന് സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാ സഹായവും നല്കാന് കൂടെയുണ്ടാകുമെന്ന് നടിയുടെ കുടുംബത്തേയും ഫെഫ്ക അറിയിക്കും. ഇത് ശരണ്യയ്ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്യും