ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും എന്തുകൊണ്ട് മദ്യം കഴിച്ചുകൂടാ? സീരിയലുകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രി സ്‌നേഹ നമ്പ്യാര്‍ ചില യാഥാര്‍ഥ്യങ്ങള്‍ മടിയില്ലാതെ തുറന്നുപറയുന്നു. മദ്യപിക്കുന്നത് ആരുടെ കൂടെ, എവിടെ എന്നതാണ് പ്രശ്‌നം എന്നു സ്‌നേഹ പറയുന്നു. ‘ഞാന്‍ മദ്യപിക്കുന്നത് ഒരുപക്ഷേ എന്റെ ഭര്‍ത്താവിനൊപ്പമായിരിക്കും. അല്ലെങ്കില്‍ അടുത്ത കൂട്ടുകാര്‍ക്കൊപ്പം. അതുകൊണ്ട് സമൂഹത്തിന് ഒരു നഷ്ടവുമില്ല. മദ്യത്തെ ന്യായീകരിക്കുകയല്ല. മദ്യം കഴിക്കുന്നത് തെറ്റാണെന്ന വിശ്വാസക്കാരിയാണ് ഞാനും. പക്ഷേ അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്.’ മംഗളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സ്‌നേഹ നമ്പ്യാര്‍ പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ ഈശ്വറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പമാണ് ആദ്യം ബിയര്‍ കുടിച്ചതെന്നും സ്‌നേഹ പറയുന്നു. ഈശ്വര്‍ മദ്യപിക്കുമ്പോള്‍ ഒരു ദിവസം എന്നോടു ചോദിച്ചു ‘എന്തുകൊണ്ട് സ്‌നേഹയ്ക്ക് കഴിച്ചുകൂടാ?’ എന്ന്. അങ്ങനെയാണ് ഒരു പരീക്ഷണമെന്ന നിലയ്ക്ക് ബിയര്‍ കഴിച്ചത്. ആണുങ്ങളെപ്പോലെ പെണ്ണുങ്ങള്‍ക്കും എന്തുകൊണ്ട് മദ്യം കഴിച്ചുകൂടാ? ആരുടെ കൂടെ, എവിടെ എന്നതാണ് പ്രശ്‌നം. ഞാന്‍ മദ്യപിക്കുന്നത് ഒരുപക്ഷേ എന്റെ ഭര്‍ത്താവിനൊപ്പമായിരിക്കും. അല്ലെങ്കില്‍ അടുത്ത കൂട്ടുകാര്‍ക്കൊപ്പം. അതുകൊണ്ട് സമൂഹത്തിന് ഒരു നഷ്ടവുമില്ല. മദ്യത്തെ ന്യായീകരിക്കുകയല്ല. മദ്യം കഴിക്കുന്നത് തെറ്റാണെന്ന വിശ്വാസക്കാരിയാണ് ഞാനും. പക്ഷേ അത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ്.

Loading...

ബിയര്‍ മാത്രമല്ല, ഹോട്ടും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഞാനിക്കാര്യം ഒരു ചാനലില്‍ പറഞ്ഞപ്പോഴാണ് അച്ഛന്‍ പോലും അറിഞ്ഞത്. എന്തിനാ ഇതൊക്കെ വിളിച്ചുപറയുന്നത് എന്നായിരുന്നു അച്ഛന്റെ ചോദ്യം. പലര്‍ക്കും പറയാന്‍ പേടിയാണ്. അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.

അബദ്ധത്തില്‍ ട്രാഫിക്കിലോ മറ്റോ പെട്ടാല്‍ മദ്യപിച്ച് വണ്ടിയോടിച്ചു എന്നൊക്കെയായിരിക്കും വാര്‍ത്തകള്‍. അല്ലെങ്കില്‍ ഏതെങ്കിലുമൊരുത്തന്‍ വാട്ട്‌സപ്പിലിട്ടാലും തീര്‍ന്നില്ലേ ജീവിതം? ഞാന്‍ പേടിക്കേണ്ടത് എന്റെ കുടുംബത്തെയാണ്. അല്ലാതെ മറ്റാരെയും ബോധ്യപ്പെടുത്തേണ്ടതില്ല. അതുകൊണ്ടുതന്നെ സമൂഹത്തിന് ഇക്കാര്യത്തില്‍ എന്നെ വിമര്‍ശിക്കാന്‍ അധികാരമില്ല സ്‌നേഹ പറയുന്നു.

സംശയരോഗം ഏറ്റവും കൂടുതലുള്ളത് മലയാളികള്‍ക്കാണെന്നും സ്‌നേഹ പറയുന്നു. വിവാഹശേഷം അഭിനയിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവില്‍ നിന്നു പൂര്‍ണ പിന്തുണയാണു ലഭിച്ചത്. തനിക്ക് താല്‍പര്യമുണ്ടെങ്കില്‍ അഭിനയം തുടര്‍ന്നോളൂ എന്നാണ് ഈശ്വര്‍ പറഞ്ഞതെന്ന് സ്‌നേഹ ഓര്‍ക്കുന്നു. ഒരുപക്ഷേ ഒരു മലയാളിയെയാണ് വിവാഹം കഴിച്ചതെങ്കില്‍ ഇത്രയും സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. മലയാളികള്‍ക്ക് സംശയരോഗം കൂടുതലാണ്.

ചിലപ്പോഴൊക്കെ സീരിയല്‍ ആവശ്യാര്‍ഥം രാത്രി പതിനൊന്ന് മണിക്കൊക്കെയാവും ഫോണ്‍ വരിക. മാത്രമല്ല, ഈ മേഖലയില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. അവരുമായുള്ള കമ്യൂണിക്കേഷനിലൊന്നും ഈശ്വര്‍ അസ്വസ്ഥപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. തമിഴനായ ഒരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ കമ്യൂണിക്കേഷന്‍ പ്രശ്‌നമാവുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ട് സംസ്‌കാരങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവയോട് പൊരുത്തപ്പെട്ടുപോകുമോ എന്ന സംശയം. എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് പിന്നീട് തെളിഞ്ഞു. നിനക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതൊരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത് എന്നാണ് ഭര്‍ത്താവിന്റെ സിദ്ധാന്തമെന്നും സ്‌നേഹ പറഞ്ഞു.

ആദ്യത്തെ തമിഴ് സീരിയലായ ‘അഹല്യ’യിലെ മീര എന്ന മോഡല്‍ ഗേളിന്റെ വേഷമാണ് സ്‌നേഹയ്ക്കു കുടുംബജീവിതം സമ്മാനിച്ചത്. സീരിയല്‍ കണ്ട വീട്ടമ്മയാണ് തന്റെ മകനു വേണ്ടി സ്‌നേഹയെ വിവാഹം ആലോചിച്ചത്. തുടര്‍ന്ന് വീട്ടില്‍ ആലോചനകള്‍ക്കു ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.

പുരുഷനും സ്ത്രീയും ഒരിക്കലും തുല്യരല്ലെന്ന് എനിക്ക് നന്നായി അറിയാമെന്നും സ്‌നേഹ പറയുന്നു. ആണുങ്ങളെപ്പോലെ ഷര്‍ട്ടിടാതെ നടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമോ? ആണുങ്ങള്‍ക്ക് കള്ളുകുടിച്ച് റോഡില്‍ കിടക്കാം. അവര്‍ക്കറിയാം, എന്തു ചെയ്താലും താങ്ങാനൊരു പെണ്ണുണ്ടാവുമെന്ന്. ആണിന് എത്ര ചീത്തപ്പേര് വന്നാലും കുഴപ്പമില്ല. എന്നാല്‍ പെണ്ണ് മദ്യപിച്ചുവന്നാല്‍ ഭര്‍ത്താവ് വരെ ഇട്ടിട്ടുപോകും. ഭാര്യ മരിച്ച എത്രയെത്ര ഭര്‍ത്താക്കന്മാര്‍ പുനര്‍വിവാഹം ചെയ്യുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ച പെണ്ണിന് വിവാഹാലോചന പോലും വരില്ല. വന്നാല്‍ത്തന്നെ അവള്‍ ശരിയല്ലെന്ന് സമൂഹം വിധിയെഴുതും. ഇങ്ങനെയുള്ള വിവേചനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അത് പെട്ടെന്നൊന്നും മാറ്റാന്‍ കഴിയില്ലെന്നും സ്‌നേഹ അഭിമുഖത്തില്‍ പറയുന്നു.

മംഗളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ നിന്ന്

കേരളത്തില്‍ ബാറുകള്‍ക്ക് താഴുവീണുകഴിഞ്ഞു. പരിഷ്‌കൃതസമൂഹത്തിന് മദ്യനിരോധനം ആവശ്യമാണോ?
കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ കഷ്ടം തോന്നുന്നു. നിരോധിക്കുന്നുവെങ്കില്‍ ബിയറും വൈനും എന്തിന് ബാക്കി വയ്ക്കണം? അതിലും ലഹരിയില്ലേ? ഇടയ്ക്ക് ബാറില്‍ പോയി മദ്യപിക്കുന്നവരുടെ കാര്യമാണ് ഏറെ സങ്കടം.
അവര്‍ക്കാണെങ്കില്‍ ബിവറേജിന്റെ ക്യൂവില്‍ നില്‍ക്കാന്‍ മടിയാണ്. ഫൈവ്സ്റ്റാര്‍ ബാറില്‍ പോയി മദ്യപിക്കാന്‍ കാശ് തികയുകയുമില്ല. ബാംഗ്ലൂരിലെ മിക്ക ഷോപ്പുകളിലും മദ്യം കിട്ടും. എന്നുവച്ച് അവിടെ അരാജകത്വമാണോ നടക്കുന്നത്? അതിലുമധികം പീഡനങ്ങളും അക്രമങ്ങളും നടക്കുന്നത് കേരളത്തിലല്ലേ? മദ്യം കിട്ടാതാവുമ്പോഴാണ് ആളുകള്‍ ആക്രാന്തം കാണിക്കുന്നത്. ആരോഗ്യത്തെ കരുതിയാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ സിഗരറ്റ് എന്തുകൊണ്ട് നിര്‍ത്തുന്നില്ല?

പുരുഷന് കിട്ടുന്ന സ്വാതന്ത്ര്യം സ്ത്രീകള്‍ക്കില്ലെന്ന പരാതിയുണ്ടോ?
പുരുഷനും സ്ത്രീയും ഒരിക്കലും തുല്യരല്ലെന്ന് എനിക്ക് നന്നായി അറിയാം. ആണുങ്ങളെപ്പോലെ ഷര്‍ട്ടിടാതെ നടക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമോ? ആണുങ്ങള്‍ക്ക് കള്ളുകുടിച്ച് റോഡില്‍ കിടക്കാം. അവര്‍ക്കറിയാം, എന്തു ചെയ്താലും താങ്ങാനൊരു പെണ്ണുണ്ടാവുമെന്ന്. ആണിന് എത്ര ചീത്തപ്പേര് വന്നാലും കുഴപ്പമില്ല. എന്നാല്‍ പെണ്ണ് മദ്യപിച്ചുവന്നാല്‍ ഭര്‍ത്താവ് വരെ ഇട്ടിട്ടുപോകും. ഭാര്യ മരിച്ച എത്രയെത്ര ഭര്‍ത്താക്കന്മാര്‍ പുനര്‍വിവാഹം ചെയ്യുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ച പെണ്ണിന് വിവാഹാലോചന പോലും വരില്ല. വന്നാല്‍ത്തന്നെ അവള്‍ ശരിയല്ലെന്ന് സമൂഹം വിധിയെഴുതും. ഇങ്ങനെയുള്ള വിവേചനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അത് പെട്ടെന്നൊന്നും മാറ്റാന്‍ കഴിയില്ല.

പുരുഷന്‍മാരില്‍നിന്ന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
തമിഴ് സീരിയലില്‍ അഭിനയിക്കുന്ന സമയം. കാറില്‍ പോകാന്‍ പറ്റാതെ വരുമ്പോള്‍ ബാംഗ്ലൂര്‍ചെന്നൈ വോള്‍വോ ബസ്സിലാണ് യാത്ര ചെയ്യുക. ഒരു ദിവസം യാത്ര ചെയ്യുമ്പോള്‍ എന്റെ കാലില്‍ ആരോ തൊടുന്നതുപോലെ. താഴോട്ടുനോക്കിയപ്പോള്‍ പിന്നിലിരുന്ന ആള്‍ കൈകൊണ്ട് എന്റെ കാലില്‍ തലോടുകയാണ്. അപ്പോള്‍ത്തന്നെ ഞാന്‍ ബഹളം വച്ചു. അവനെ കോളറിനു പിടിച്ചു പൊക്കി ചെകിട്ടത്തൊന്നു പൊട്ടിച്ചു. രണ്ടാമതും തല്ലാനൊരുങ്ങിയപ്പോള്‍ അവന്‍ കൈകൂപ്പി മാപ്പുപറഞ്ഞു. പക്ഷേ അവനേക്കാളും എന്നെ വേദനിപ്പിച്ചത് അവിടെയുണ്ടായിരുന്ന ആളുകളുടെ പെരുമാറ്റമാണ്. പ്രത്യേകിച്ചും പുരുഷന്‍മാരുടെ. എല്ലാവരും നോക്കിനില്‍ക്കുകയല്ലാതെ ആരും ഒരക്ഷരം മിണ്ടിയില്ല. ചില സമയത്തുള്ള പുരുഷന്‍മാരുടെ പെരുമാറ്റം കണ്ടാല്‍ തോന്നിപ്പോകും ഇവനും ഒരാണാണോ എന്ന്. ഒരിക്കല്‍ ബാംഗ്ലൂര്‍ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോഴാണ് വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ ഒരാള്‍ ആക്‌സിഡന്റില്‍ പെട്ടിരിക്കുന്നു. ചോരയൊലിച്ച് റോഡില്‍ കിടക്കുന്ന ആ ശരീരം നോക്കിനില്‍ക്കുകയാണ് ആളുകള്‍. ചിലര്‍ മൊബൈല്‍ഫോണില്‍ ഈ രംഗം പകര്‍ത്തുന്നു. സങ്കടവും ദേഷ്യവും ഇരച്ചുകയറിയ സന്ദര്‍ഭമായിരുന്നു അത്. ”നോക്കിനിക്കാതെ ആരെങ്കിലും ഇയാളെ ഒന്നെടുക്കുമോ?” ഞാന്‍ ഉച്ചത്തില്‍ അലറിവിളിച്ചു. എന്നിട്ടും ആരും അനങ്ങുന്നില്ല. തൊട്ടപ്പുറം നില്‍ക്കുന്ന പോലീസുകാരനോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ വന്ന് കാറില്‍ കയറ്റുകയായിരുന്നു. ഇതേ അനുഭവം നമ്മുടെ വീട്ടിലെ ഒരാള്‍ക്കാണ് സംഭവിച്ചതെങ്കില്‍ നാം സഹിക്കുമോ?

സ്ത്രീകളുടെ വേഷത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ലഗ്ഗിംഗ്‌സ് സെക്‌സി വേഷമാണോ?
മലയാളികള്‍ക്ക് ഏറ്റവും യോജിച്ച വേഷം സാരി തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ജീന്‍സും ടീഷര്‍ട്ടുമാണ് സേഫ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പെട്ടെന്ന് ഓടി രക്ഷപ്പെടാനും കഴിയും. സാരിയാവുമ്പോള്‍ വയര്‍ ശ്രദ്ധിക്കണം. പിന്‍ പോയോ എന്നു നോക്കണം. കുനിയുമ്പോഴും പ്രശ്‌നമാണ്. ജീന്‍സും ടീഷര്‍ട്ടും ഇടുമ്പോള്‍ വല്ലാത്തൊരു ധൈര്യം വരും, മനസ്സിന്. പക്ഷേ എന്റെ അമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ല. പരമ്പരാഗതമായ കേരളീയവേഷമാണ് അമ്മയുടെ പ്രിയപ്പെട്ടത്. അനിയത്തിയും അങ്ങനെതന്നെ. ലഗ്ഗിംഗ്‌സ് കംഫര്‍ട്ടബിളാണ്. ലഗ്ഗിംഗ്‌സ് ഇട്ടാല്‍ എങ്ങനെ വേണമെങ്കിലും ഇരിക്കാം. കാല് മടക്കാം. ചുരിദാറിന്റെ നാട പൊട്ടിയാല്‍ നിങ്ങളെന്തു ചെയ്യും? ലഗ്ഗിംഗ്‌സ് ഇലാസ്റ്റിക് ആയതിനാല്‍ അത്തരം പേടി വേണ്ട. കംഫര്‍ട്ടായ ഡ്രസ്സ് ധരിക്കുന്നത് ഏതൊരാളുടെയും ആത്മവിശ്വാസവും ധൈര്യവും വര്‍ധിപ്പിക്കും. കാണുന്നവന്റെ കണ്ണിനാണ് കുഴപ്പം. അല്ലാതെ ധരിക്കുന്നവര്‍ക്കല്ല. ബാംഗ്ലൂരില്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല. കേരളത്തില്‍ സ്ലീവ്‌ലസ്സും ടൈറ്റ് ജീന്‍സുമിട്ട് നടന്നാല്‍ ഒരു മാതിരി നോട്ടമാണ്. അത്തരം വായ്‌നോട്ടം കാണുമ്പോള്‍ത്തന്നെ അസ്വസ്ഥത വരും. ഇന്റര്‍നെറ്റ് വിരല്‍ത്തുമ്പില്‍ കിട്ടിയതോടെയാണ് പുതിയ തലമുറയ്ക്ക് സെക്‌സിനോട് ആക്രാന്തം കൂടിയത്.

ലിവിംഗ് ടുഗദര്‍,  പ്രീ മേരിറ്റല്‍ സെക്‌സ്,  ചുംബനസമരം?
എന്റെ ചിന്തകള്‍ പുതിയ തലമുറയ്ക്ക് ഒപ്പമാണെങ്കിലും ഇത്തരം കാര്യങ്ങളോട് യോജിപ്പില്ല. ചില മൂല്യങ്ങള്‍ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഒരു മുറിക്കുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടുറോഡില്‍ കാണിക്കുന്നത് ശരിയല്ല. കുടുംബമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അച്ഛനോടും അമ്മയോടും ഞാനിടയ്ക്ക് ചോദിക്കാറുണ്ട്ഇത്രയുംകാലം നിങ്ങള്‍ക്കെങ്ങനെ പരസ്പരം സ്‌നേഹിക്കാന്‍ കഴിഞ്ഞു എന്ന്.

സ്ത്രീയായി ജനിച്ചതില്‍ അഭിമാനം തോന്നുന്നുണ്ടോ?
തീര്‍ച്ചയായും. സ്ത്രീകള്‍ പൊതുവെ മള്‍ട്ടി ടാസ്‌ക്കുള്ളവരാണ്. ഒരേ സമയം അവര്‍ അഞ്ചുജോലികള്‍ ചെയ്യും. ഓഫീസിലിരിക്കുമ്പോഴും, വൈകിട്ട് കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ചാവും ആലോചിക്കുക. പക്ഷേ ആണുങ്ങള്‍ക്കതു പറ്റില്ല.
ഒന്നു കഴിഞ്ഞേ മറ്റൊരു ജോലി ചെയ്യാന്‍ കഴിയൂ. നമ്മളെക്കൊണ്ടല്ലേ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ പറ്റുള്ളൂ. അതുതന്നെയാണ് വലിയ ഭാഗ്യം. പെണ്‍മക്കളെയല്ല, ആണ്‍മക്കളെയാണ് നാം അച്ചടക്കം പഠിപ്പിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ ഇപ്പോഴത്തെ ഞരമ്പുരോഗത്തിന് ഒരുപരിധി വരെ പരിഹാരവുമാകും.