സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരൻ.
ലളിതമായ ചടങ്ങുകളോടെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് സ്വാതി അഭിനയരംഗത്തെത്തുന്നത്.

‍ജോയ്‍സിയുടെ ജനപ്രിയ നോവലിന്‍റെ സീരിയല്‍ രൂപമായ ഭ്രമണത്തിലെ ഹരിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ സീരിയലിന്റെ ക്യാമറമ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

Loading...

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളെജില്‍ ബിഎ സാഹിത്യം വിദ്യാര്‍ഥി കൂടിയാണ്. സ്വാതി തന്നെയാണ് വിവാഹിതയായ വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.