പ്രമുഖ സീരിയൽ നടിമാർ വാഹനാപകടത്തിൽ മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: പ്രശസ്ത തെ​ലു​ങ്ക് ടി​വി താ​ര​ങ്ങ​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഭാ​ര്‍​ഗ​വി (20), അ​നു​ഷ റെ​ഡ്ഡി (21) എ​ന്നി​വ​രാ​ണ് തെ​ല​ങ്കാ​ന​യി​ലെ വിക്കരാ​ബാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഭാ​ര്‍​ഗ​വി സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യും അ​നു​ജ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ന​ന്ത​ഗി​രി​യി​ലെ സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗി​നു ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ര്‍ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും പ​രി​ക്കേ​റ്റു.

Loading...