ലൈംഗീക സുഖം നല്‍കിയ ശേഷം കൊന്നു തള്ളിയത് 90 പേരെ, ഈ പരമ്പര കൊലയാളിയുടെ പേരുകേട്ടാല്‍ തന്നെ അമേരിക്കക്കാര്‍ ഞെട്ടിവിറക്കും

കേരളത്തിലെ പരമ്പര കൊലയാളി ജോളിയുടെ ക്രൂരകൃത്യങ്ങളുടെ ചുരുളഴിയുന്നതിനിടെ അമേരിക്കയെ വിറപ്പിച്ചിരുന്ന ഒരു പരമ്പര കൊലയാളിയുടെ വാര്‍ത്ത ശ്രദ്ധേയമാകുന്നു… ‘സാമുവല്‍ ലിറ്റില്‍’ ഒരു രാജ്യത്തെ കിടുകിടാ വിറപ്പിച്ച പരമ്പര കൊലയാളി. ഈ പേര് കേട്ടാല്‍ തന്നെ അമേരിക്കക്കാര്‍ ഞെട്ടി വിറച്ചിരുന്നു.

ലൈംഗീക സുഖം നല്‍കി മയക്കിക്കിടത്തിയശേഷം സാമുവല്‍ കൊന്നുതള്ളിയത് ഒന്നും രണ്ടുമല്ല, 90 പേരെ. കൊല്ലപ്പെട്ടവരില്‍ ഏറെയും സുന്ദരികളായ യുവതികള്‍….

Loading...

വശീകരിച്ച് സ്വന്തം ഇംഗിതത്തിന് വിധേയമാക്കിയശേഷം അടിച്ചുവീഴ്ത്തിയും ശ്വാസം മുട്ടിച്ചും കൊല്ലും. പിന്നീട് ആരുംകാണാതെ മൃതദേഹം ഉപേക്ഷിക്കും. തെളിവുകളൊന്നും അവശേഷിപ്പിക്കാത്തതിനാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞിരുന്നില്ല.

56 വര്‍ഷത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്. ഒടുവില്‍, ഡി.എന്‍.എ സാമ്പിളുകള്‍ വച്ചുള്ള അന്വേഷണത്തിലാണ് സാമുവല്‍ കുടുങ്ങിയത്.
ഇരകള്‍ക്ക് സൗന്ദര്യം വേണമെന്നത് സാമുവലിന് നിര്‍ബന്ധമാണ്.

കൊലപ്പെടുത്തിയവരില്‍ കൂടുതലും ലൈംഗിക തൊഴിലാളികളായിരുന്നു. വയസ് 79 ആയെങ്കിലും ഇരകളുടെ ശരീരവടിവ് സാമുവലിന് ഇപ്പോഴും ഓര്‍മയുണ്ടത്രേ. തൊലിയുടെയും മുടിയുടെയും നിറംപോലും മറന്നിട്ടില്ല.

അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും കാണിച്ചിരുന്ന സാമുവല്‍ ഒരാളെ സ്‌കെച്ചുചെയ്തുകഴിഞ്ഞാല്‍ പിന്നെ അവരുടെ പിന്നാലെ കൂടും. ദിവസങ്ങള്‍ക്കകം ഇരയെ പാട്ടിലാക്കും. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടും. അതിന്റെ മാസ്മരിക ലഹരിയില്‍ മയങ്ങിക്കിടക്കുന്ന ഇരയെ നിഷ്‌കരുണം കൊലപ്പെടുത്തും.

അതിശക്തമായി ശരീരത്തിന്റെ മര്‍മ്മഭാഗങ്ങളില്‍ ഇടിച്ച് ബോധം കെടുത്തിയശേഷം ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കും. പാടുകളൊന്നും ശരീരത്തിലുണ്ടാവാതിരിക്കാനും സാമുവല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാമുവല്‍ ഏറ്റുപറഞ്ഞ 90കൊലപാതകങ്ങളില്‍ 30 എണ്ണം പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ എങ്ങനെ തെളിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരെത്തുംപിടിയുമില്ല.

പാടുകള്‍ ശരീരത്തില്‍ കാണാത്തതിനാല്‍ മയക്കുമരുന്ന് കൂടിയ അളവില്‍ കഴിച്ച് വീണുമരിച്ചെന്ന് പൊലീസ് വിധിയെഴുതും. തന്റെ നേരെ അന്വേഷണം എത്താതിരിക്കാന്‍ തെളിവുകളെല്ലാം ഇല്ലാതാക്കുകയും ചെയ്യും.

ഇതിനിടെ, 1987നും 89നും ഇടയില്‍ മൂന്നുയുവതികളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സാമുവലിനെ 2014ലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് താന്‍ ചെയ്ത കൊലപാതകങ്ങളെല്ലാം അയാള്‍ എണ്ണിയെണ്ണിപ്പറഞ്ഞത്. കൊലപ്പെടുത്തിയവരുടെ വിവരങ്ങളെല്ലാം ഡയറിയില്‍ കുറിച്ചുവെച്ചിട്ടുമുണ്ട് ഇയാള്‍.