എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സർ… മൗനത്തിന് ശേഷം ജോളിയുടെ തുറന്നുപറച്ചിൽ

സർ. എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ… അങ്ങനെയെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. റൂറൽ എസ്.പി. കെ.ജി. സൈമണിന്റെ ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി തിരിച്ചുചോദിച്ചതാണ് ഇത്.

തുടക്കത്തിൽ തീർത്തും നിസ്സംഗമായിട്ടാണ് അവർ ചോദ്യംചെയ്യലിനോട് പ്രതികരിച്ചത്. എന്നാൽ, പിന്നീടങ്ങോട്ട് തുറന്നുപറഞ്ഞു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടർന്നു.

Loading...

ആരോടെങ്കിലും വെറുപ്പുതോന്നിയാൽ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും. കാത്തിരുന്ന് അത് സാധിക്കുകയും ചെയ്യും -ജോളി വെളിപ്പെടുത്തി.

സയനൈഡ് എത്തിച്ചുനൽകിയ മാത്യുവിന് ചില കൊലപാതകങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായി ജോളി മൊഴിനൽകി. രണ്ടുതവണയാണ് ജോളിക്ക് സയനൈഡ് നൽകിയത്.

ഒരു ടിന്നിൽ സൂക്ഷിച്ചുവെച്ച് വേണ്ടസമയത്ത് ഉപയോഗിക്കും. ‘നീ എന്താണ് ഇതുകൊണ്ട് ചെയ്യുന്നതെന്ന്’ ഒരിക്കൽ മാത്യു ചോദിച്ചു. കുടുംബത്തിലെ പലരും മരിക്കുന്ന ഘട്ടത്തിൽ ഇതെല്ലാം ജോളിയുടെ പണിയാണെന്ന് മാത്യുവിന് അറിയാമായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി.