സച്ചിയില്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നു; വിതുമ്പി തിരക്കഥാകൃത്ത് സേതു

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്ബി തിരക്കഥാകൃത്ത് സേതു. സച്ചിയില്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നുവെന്ന് സേതു പറഞ്ഞു. സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താന്‍ എത്തുമെന്ന് വിശ്വസിക്കുന്നില്ല. എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാന്‍ പരിചയപ്പെടുത്താറുള്ളതെന്നും സേതു വിതുമ്ബലോടെ പ്രതികരിച്ചു.

ഹൈക്കോടതിയില്‍ അഭിഭാഷകരായിരുന്ന സച്ചിദാനന്ദനും സേതുവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ വക്കീല്‍ ജോലി വിട്ട് സിനിമാ മേഖലയിലെത്തുകയായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ചോക്കളേറ്റിലൂടെയാണ് സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്.
ചിത്രം തിയറ്ററില്‍ നിറഞ്ഞ് ഓടി. തുടര്‍ന്ന് സച്ചി-സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോര്‍മുലയില്‍ ഇടം പിടിച്ചു. റോബിന്‍ ഹുഡ്, മേക്ക് അപ് മാന്‍, സീനിയേഴ്സ്, തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഇരുവരും മലയാളികള്‍ക്ക് സമ്മാനിച്ചു .സിനിമ സങ്കല്പങ്ങള്‍ വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്നീട് ആ കൂട്ടുക്കെട്ട് പിരിയുകയായിരുന്നു.

Loading...