സ്ത്രികളോടും കുട്ടികളോടും മോശമായി പെരുമാറിയ ഏഴ് പേര്‍ പിടിയില്‍

കോഴിക്കോട്. സ്ത്രീകളോടും കുട്ടികളോടും പൊതുസ്ഥലത്ത് മോശമായി പെരുമാറിയ ഏഴ് പേരെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്യുന്നവരെ കണ്ടെത്തുവാന്‍ പോലീസ് നടത്തിയ ഓപ്പറേഷന്‍ റോമിയോ എന്ന പരിശോധനയിലാണ് കുറ്റവാളികളെ പിടിച്ചത്.

മഫ്ടിയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് സ്തീകളെയും കുട്ടികളെയും ശല്യം ചെയ്യുന്ന ഇത്തരക്കാരെ പിടികൂടിയത്. മഫ്തിയില്‍ എത്തിയ വനിത പോലീസ് ഉദ്യോഗസ്ഥരോടും ഇത്തരക്കാര്‍ മോശമായി പെരുമാറിയെന്ന് പോലീസ് പറയുന്നു.

Loading...

വരും ദിവസങ്ങളില്‍ നഗരത്തില്‍ ശക്തമായ പരിശോധന നടത്തുവനാണ് പോലീസ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊതുസ്ഥലങ്ങളില്‍ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

വരും ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി, റെയില്‍വേ സ്റ്റേഷന്‍, മറ്റ് തിരക്കുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കും. അതേസമയം ബസിനുള്ളില്‍ പണം വച്ച് ചീട്ട് കളിച്ച സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.