വിമാന യാത്രക്കിടെ ഹൃദയാഘാതം, ഏഴ് വയസുകാരന് ദാരുണാന്ത്യം

നാഗ്പൂര്‍: വിമാന യാത്രക്കിടെ ഏഴു വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ലക്‌നൗവില്‍ നിന്നും മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.25ന് വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയിരുന്നു. ഉടന്‍ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷി പന്‍വാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിയും പിതാവും കൂടി വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലേക്ക് പോകുകയായിരുന്നു. കുട്ടിയുടെ ആന്തരാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് വിളര്‍ച്ചയുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. വിമാനയാത്രയ്ക്ക് മുമ്പ് രോഗവിവരം പിതാവ് വെളിപ്പെടുത്തിയിരുന്നില്ല. ഹീമോഗ്ലോബിന്റെ അളവ് എട്ടു മുതല്‍ പത്തുഗ്രാം വരെ കുറവാണെങ്കില്‍ വിമാനയാത്ര അനുവദനീയമല്ല. എന്നാല്‍ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Loading...