സൗദിയില്‍ വളര്‍ത്തച്ഛന്‍ 17-കാരിയെ പീഡിപ്പിച്ചു

റിയാദ്: 17 വയസ്സുള്ള സൗദിക്കാരി പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി മാതാവിനോടും വളര്‍ത്തച്ഛനോടുമൊപ്പം ജിദ്ദയിലെ ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുകയറിയാണ് പീഡിപ്പിച്ചത്. മാതാവ് ആ സമയം ഭവനത്തുണ്ടായിരുന്നില്ല. അവര്‍ ഷോപ്പിങ്ങിനായി ഒരു മാളില്‍ പോയിരിക്കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഷോപ്പിങ്ങിനു ശേഷം മടങ്ങിയെത്തിയ മാതാവിനോട് കുട്ടി അവരുടെ ഭര്‍ത്താവ് പീഡിപ്പിച്ച സംഭവം പറഞ്ഞു. എന്നാല്‍ തന്റെ ഭര്‍ത്താവ് കുട്ടിയെ പീഡിപ്പിച്ച കഥ മാതാവ് വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് മറ്റാരുമായോ ബന്ധമുണ്ടായിരുന്നതായും അയാള്‍ മൂലമായിരിക്കം പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടമായതെന്നുമാണ് മാതാവ് പറയുന്നത്. ലോക്കല്‍ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.