പ്രണയം നടിച്ച് പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി

തുറവൂര്‍: 17കാരിയായ വിദ്യാര്‍ഥിനിയെ സ്‌നേഹം നടിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന്റെ പേരില്‍ കേസെടുത്തു. തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വളമംഗലം അരുണ്‍ നിവാസില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഖിലി(23)ന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാരാരിക്കുളം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ അഖില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായാണ് പെണ്‍കുട്ടിയുടെ പരാതി. തിരുവിഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഖില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയായിരുന്നു. കുത്തിയതോട് പോലീസ് അന്വേഷണം നടത്തി മാരാരിക്കുളം പോലീസിനു കൈമാറിയതായി കുത്തിയതോട് എസ്‌ഐ തോമസ് ഡാമിയാന്‍ പറഞ്ഞു.