തടവുകാര്‍ക്ക് വിതരണം ചെയ്യാനുള്ള അശ്ലീല പുസ്തകങ്ങളുമായി അധ്യാപകന്‍ പിടിയില്‍

ട്രിച്ചി: ജയില്‍പ്പുള്ളികളെ പഠിപ്പിക്കുന്നതിനായി നിയമിച്ച അധ്യാപകന്‍ അശ്ലീല പുസ്തകങ്ങളുമായി പിടിയില്‍. തമിഴ്‌നാട്ടിലെ ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ക്ലാസ് എടുക്കാന്‍ എത്തിയ അധ്യാപകനാണ് പിടിയിലായത്. ഇയാള്‍ തടവുകാര്‍ക്ക് വിതരണം ചെയ്യാനാണ് അശ്ലീല പുസ്തകങ്ങളുമായി ജയിലില്‍ എത്തിയത്. ട്രിച്ചി ജയിലില്‍ 1350ഓളം തടവുകാരാണുള്ളത്.

ജയില്‍പ്പുള്ളികളില്‍ പലരും സ്‌കൂള്‍ കോളജ്, വിദ്യാഭ്യാസം തുടരുന്നുണ്ട്. ഇതിനായി നിയമിച്ച അധ്യാപകനാണ് അശ്ലീല പുസ്തകങ്ങളുമായി ജയിലില്‍ എത്തിയത്. തടവുകാര്‍ക്ക് വിതരണം ചെയ്യാനായി അശ്ലീല പുസ്തകങ്ങള്‍ കൊണ്ടു വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാബു എന്ന അധ്യാപകന്‍ പിടിയിലായത്. ബുധനാഴ്ച ബാബു ജയിലില്‍ എത്തിയപ്പോഴാണ് പിടിയിലായത് .