കാറിനുള്ളില്‍ സെക്‌സ്: കമിതാക്കള്‍ വിഷവായു ശ്വസിച്ചു മരിച്ചു

കെന്റക്കി: കാറിനുള്ളില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന കമിതാക്കള്‍ കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചു മരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേവിഡ് ലോങ്(31), വയലെറ്റ് ഇലെസ്(25) എന്നിവരാണ് മരിച്ചത്. കാറിന്റെ ദ്രവിച്ച പുകക്കുഴലുകള്‍ക്കുള്ളില്‍ കൂടി ഉള്ളില്‍ കടന്ന കാര്‍ബണ്‍മോണോക്‌സൈഡ് ആണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

മെയ് 13-നായിരുന്നു സംഭവം. മരിച്ച ഡേവിഡിന്റെ സഹോദരനാണ് ഇവരെ മരിച്ച നിലയില്‍ കാറില്‍ കണ്ടെത്തിയത്. രാവിലെ കുട്ടികളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാന്‍ പോയപ്പോള്‍ ആണ് ഇവരെ കാറിനുള്ളില്‍ കാണുന്നതും പോലീസില്‍ വിവരമറിയിക്കുന്നതും. ഇവര്‍ മരിച്ചുകിടന്ന കാറിന്റെ ഗ്ലാസ്സുകള്‍ ഉയര്‍ത്തിവച്ച നിലയിലാണ് കണ്ടെത്തിയത്. അപ്പോല്‍ സമയം രാവിലെ 6:40 ആയിരുന്നതേ ഉള്ളു. വെളുപ്പിനെ ആയിരിക്കണം ഇവര്‍ കാറിനുള്ളില്‍ കടന്നതെന്ന് പോലീസ് സംശയിക്കുന്നു.

Loading...

വയലെറ്റ് ഇലെസ് 4,6 വയസ്സുള്ള രണ്ടുകുട്ടികളുടെ മാതാവാണ്.