ആരുമറിയില്ലെങ്കില്‍ നമുക്കൊന്നാകാം: സോഷ്യല്‍ മീഡിയയിലെ ലൈംഗീക ജീവിതം

റിയാദ്: സോഷ്യല്‍ മീഡിയയുടെ വരവോടെ ഇന്ന് പലര്‍ക്കും ഒരു കാമുകിയെന്നോ, ഒരു ഭാര്യയെന്നോ ഉള്ള രീതിമാറി. സാഹചര്യം അനുകൂലമെങ്കില്‍, ആരും അറിയില്ലെങ്കില്‍ സെക്‌സിനു തയാറാണോ? പാരമ്പര്യ സദാചാര സങ്കല്‍പങ്ങളുടെ പളുങ്കുകൊട്ടാരം തകര്‍ക്കുന്നതാണ് കേരളത്തിലെ പുതുതലമുറയുടെ പ്രതികരണം. കേരളത്തിലെ പ്രമുഖ മാധ്യമം നടത്തിയ സര്‍വേയിലാണ് ലൈംഗികമൂല്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍.

ഒരു ദശകത്തിനിടെ മലയാളിയുടെ ലൈംഗിക സമീപനത്തില്‍ വലിയ മാറ്റമാണുണ്ടായത്. പുറമേ യാഥാസ്ഥിതികത നടിക്കുമ്പോഴും ഉള്ളു തിളച്ചുമറിയുകയാണ്. ചുറ്റുപാടുകളില്‍ പ്രകട ലൈംഗികതയുടെ അതിപ്രസരമാണ്. മാധ്യമങ്ങളും സിനിമയും ഇന്റര്‍നെറ്റുമൊക്കെ സ്വതന്ത്ര ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്നു. ഒട്ടുമിക്ക ന്യൂജനറേഷന്‍ സിനിമകളുടെയും പ്രമേയം വിവാഹേതര ബന്ധങ്ങളാണെ ന്നത് നിഷേധിക്കാനാവില്ല. ഇതു മനഃപൂര്‍വമാണെന്നു കരുതാനുമാവില്ല. ഇതൊക്കെ ആണിന്റെയും പെണ്ണിന്റെയും ലൈംഗിക താല്‍പര്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയില്‍ കൂടി വരുന്ന ലിവ്-ഇന്‍, ലിവിങ് ടുഗെതര്‍ റിലേഷനുകളും കാഷ്വല്‍ സെക്‌സും മലയാളിയുടെ മാറിയ മുഖം കാണിക്കുന്നു.

Loading...

മെട്രോ സിറ്റികളിലെ ഹൈടെക് യുവത്വത്തിനു താത്പര്യം ഒറ്റരാത്രി ബന്ധങ്ങളോടാണ്. സന്തോഷിക്കുക, സന്തോഷിപ്പിക്കുക അതുമാത്രമാണ് ലക്ഷ്യം. യാതൊരു കടപ്പാടും ബാധ്യതയുമില്ലാതെ, താത്പര്യമുള്ള രണ്ടു വ്യക്തികള്‍ ഒരു രാത്രി കിടക്കറ പങ്കിടുന്നതാണ് വണ്‍ നൈറ്റ് സ്റ്റാണ്ട്. അവിവാഹിതര്‍ മാത്രമല്ല, മധ്യവയസ്‌കരും ഇത്തരം ബന്ധങ്ങള്‍ തേടുന്നുണ്ടെന്ന് സത്യം. കുടുംബബന്ധങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ, റൊമാന്റിക്കാെയാരു ബന്ധം കുടുംബത്തിനു വെളിയില്‍ ആഗ്രഹിക്കുന്നവരാണധികം. ജീവിതം തകരുമെന്ന ടെന്‍ഷനും വേണ്ട!

sex life

പങ്കാളിക്ക് അന്യബന്ധമുണ്ടെന്നുകണ്ടാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന സ്ത്രീകളാണ് ഇന്ന് കൂടുതലും. പങ്കാളിയുടെ വിവാഹേതരബന്ധം സഹിച്ചും ക്ഷമിച്ചും കുടുംബത്തിനും കുട്ടികള്‍ക്കുംവേണ്ടി എല്ലാം മറന്ന് ജീവിക്കുന്ന സര്‍വംസഹയായ മലയാളിനാരിയൊക്കെ പഴങ്കഥ. ജോലിക്കാരായ നല്ലൊരുശതമാനം സ്ത്രീകള്‍ വീട്ടില്‍നിന്നോ ഭര്‍ത്താവില്‍നിന്നോ വേണ്ടത്ര വൈകാരികപിന്തുണയില്ലാതാവുമ്പോള്‍ പരപുരുഷന്മാരെ ആശ്രയിക്കുന്നുണ്ട്. മിസ്ഡ് കോളിലും ചാറ്റിങ്ങിലുമായി കാമുകന്‍മാരോടൊപ്പം ഒളിച്ചോടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു. അവിവാഹിതരുമായി വിവാഹിതകളുടെ ബന്ധങ്ങള്‍ കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ വ്യക്തമാക്കുന്നു.

ഇതും കൂടാതെ സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായവ്യത്യാസത്തിലും ജാതിവ്യത്യാസത്തിലും പ്രകടമായ മാറ്റമാണ് സഭംബിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പലര്‍ക്കും വീട്ടിലൊരു ഭാര്യ, ഫോണിലൊരു ഭാര്യ, കമ്പ്യൂട്ടറുകളില്‍ ഭാര്യമാര്‍ അനേകര്‍ എന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു…