പേടിയുള്ളവർക്കായി ഓട്ടോയ്ക്കുള്ളിലും സൗകര്യമൊരുക്കുന്ന ലൈംഗിക വ്യാപാരസംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കൊച്ചി: നെടുമ്പാശേരിയിൽ പിടിയിലായ ലൈംഗിക വ്യാപാരസംഘത്തിന്റെ വെളിപ്പെടുത്തലും രഹസ്യങ്ങളും ഞെട്ടിക്കുന്നത്. കൊച്ചിയിലെ വലിയ ബന്ധങ്ങളുള്ള സംഘമാണിതെന്നാണു പൊലീസ് സംശയിക്കുന്നത്. ഓൺലൈൻ സംഘങ്ങളുമായും ബന്ധമുള്ളതായി വ്യക്തമായി. കഴിഞ്ഞദിവസമാണ് നെടുമ്പാശേരിയിൽ റെയ്ഡിൽ രണ്ടു സ്ത്രീകൾ അടക്കം നാലുപേർ അറസ്റ്റിലായത്. മഞ്ഞപ്ര സ്വദേശി ജെസിനും ഭാര്യ സിബിയുമായിരുന്നു സംഘത്തിന്റെ നടത്തിപ്പുകാർ. ഇടപാടിനെത്തിയ കൊടുങ്ങല്ലൂർ സ്വദേശികളായ ദീപു, അജിത് എന്നിവരും ഇവിടെ പാർപ്പിച്ചിരുന്ന യുവതി അനിതയുമാണു പിടിയിലായത്.അരിപ്പൊടിക്കച്ചവടക്കാരെന്ന വ്യാജേന ജെസിനും സിബിയും വാടകയ്‌ക്കെടുത്ത വീട്ടിലാണു ലൈംഗിക വ്യാപാരം നടന്നിരുന്നത്.

ഭാര്യ സിബിയുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ കാട്ടിയാണു ജെസിൻ ഇടപാടുകാരെ ആകർഷിച്ചിരുന്നത്. ഇവരുടെ വീട്ടിൽ നിരവധി പെൺകുട്ടികളെ പാർപ്പിച്ചിരുന്നതായി പൊലിസിനുവിവരം ലഭിച്ചു. ഇവരിൽ പലരും നിരീക്ഷണത്തിലാണ്. വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സിബിയുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്താണ് ജെസിൻ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അടച്ചുപൂട്ടിയ ഓട്ടോറിക്ഷയിലാണ് ജെസിനും സിബിയും ഇടപാടുകാരെ വീട്ടിലെത്തിച്ചിരുന്നത്. വീട്ടിലെത്താൻ പേടിയുള്ളവർക്കായി ഓട്ടോയ്ക്കുള്ളിലും സൗകര്യമൊരുക്കിയിരുന്നു.

Loading...