പെണ്‍വാണിഭം, പ്രമുഖ ബാങ്കിലെ ജീവനക്കാരന്‍ പിടിയില്‍

വിദേശ യുവതികളെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു പ്രമുഖ ബാങ്കില്‍ ജോലി ചെയ്യുന്ന 26 കാരനായ നദീം ഖാന്‍ എന്നയാളാണ് മുംബൈ പോലീസിന്റെ പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന സമീപിച്ചാണ് നദീം ഖാനെ പോലീസ് കുടുക്കിയത്. ഇടപടുകരനായി വേഷമിട്ട ഒരു ഉദ്യോഗസ്ഥന് ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ നിരക്കില്‍ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള യുവതികളെ ലഭ്യമാക്കാമെന്ന് നദീം ഉറപ്പുനല്‍കി. തുടര്‍ന്ന് പോലീസ് ഒരു ചെറിയ തുക അഡ്വാന്‍സ് ആയി കൈമാറി. മലാദിലെ ലോട്ടസ് അപ്പാര്‍ട്ടുമെന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ വരാന്‍ നദീം ആവശ്യപ്പെട്ടു.

Loading...

ഡല്‍ഹിയിലുള്ള സുഹൃത്താണ് വിദേശ യുവതികള്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് മാംസക്കച്ചവടത്തിലേക്ക് നയിക്കുന്നതെന്ന് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ മുംബൈയിലേക്ക് അയക്കുകയും താന്‍ ഇടപാടുകാര്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞു. ഒരു സ്വകാര്യ ബാങ്കിന്റെ നിക്ഷേപ വകുപ്പില്‍ ജോലി ചെയ്യുന്ന ഖാന്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ റാക്കറ്റ് നടത്തി വരികയാണ്.

രക്ഷപ്പെടുത്തിയ രണ്ട് പെണ്‍കുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.