ബിസിനസിനെന്ന പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് നടത്തി വന്നത് പെണ്‍വാണിഭം, ലോഡ്ജ് ഉടമ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായപ്പോള്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Loading...

ഒഡീഷ: അതീവ രഹസ്യമായി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ നിന്നും നാല് പേരാണ് അറസ്റ്റിലായത്. ലോഡ്ജില്‍ ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ മുറിയെടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തി വത്. എന്നാല്‍ ലോഡ്ജ് ഉടമയുടെ അറിവോടെ തന്നെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

22കാരനായ സുഭേന്ധു കര്‍മാര്‍ക്കര്‍, 35കാരന്‍ സുഭാഷ് ജെന, 38കാരനായ എം ശങ്കര്‍ റാവു എന്നിവരെയും ലോഡ്ജ് ഉടമ ബിശ്വന്ത് ബെബര്തയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു. പലപ്പോഴായി മുറിയില്‍ സ്ത്രീകളും പുരുഷന്മാരും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. പോലീസ് റെയ്ഡ് ചെയ്ത സമയത്ത് സ്ത്രീകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

Loading...