അന്യ സംസ്ഥാന സെക്സ് തൊഴിലാളികൾ കേരളത്തിൽ, 9പേർ അറസ്റ്റിൽ,നായിക മലയാളി സീമ

സെക്സ് തൊഴിലിനും കേരളത്തിലേക്ക് അന്യ സംസ്ഥാനക്കാർ വരുന്നു. കേരളത്തിൽ എത്തുന്ന ഈ സ്ത്രീകളും ഈ മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികൾ ആയി മാറുന്നു.

തൃശൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 9 അന്യ സംസ്ഥാന സെക്സ് തൊഴിലാളികളാണ്‌ പിടിയിലായത്. ഇവരെ എത്തിച്ച് ബിസിൻസ് നടത്തി വന്ന ആളേ കേട്ടാം അന്തം വിടും..അത് ഒരു മലയാളി യുവതി തന്നെ.സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പില്‍ സീമ എന്ന 41കാരിയാണ്‌ ഈ പുതിയ ബിസിനസിൽ പിടിയിലായത്. സീമയുടെ കസ്റ്റഡിയിലായിരുന്നു അന്യ സംസ്ഥാന സ്ത്രീകൾ. അവരുടെ താമസവും കസ്റ്റമർമാരെ എത്തിച്ച് കൊടുക്കുന്നതും എല്ലാം സീമ തന്നെ.

Loading...

തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേര്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലില്‍ നിന്നും മൂന്ന് പേരെയും പിടികൂടി. ഇതോടെ സീമ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.റെയ്ഡിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ പല ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ യുവതികള്‍ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുകളിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്തിരുന്നത്.