ഒമാനില്‍ വീടുകളില്‍ വേശ്യാവൃത്തി, 12 പ്രവാസി യുവതികള്‍ അറസ്റ്റില്‍

 

വീടുകള്‍ കേന്ദ്രീകരിച്ച് വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 വിദേശ വനിതകളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തി വന്നവരാണ് അറസ്റ്റിലായത്. വിവധ രാജ്യക്കാരായ 12 പേരാണ് പിടിയിലായത്. വേശ്യാവൃത്തിക്കായി വിദേശത്ത് പോകുന്നവരും അവിടെ ചെന്ന് അതിന് അടിമയായി മാറുന്നവരും ഇന്ന് നിരവധിയാണ്.

റോയല്‍ ഒമാന്‍ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയക്കിടെയാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യമായ അന്വേഷണങ്ങള്‍ക്കുശേഷം മാത്രമേ വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടുള്ളൂവെന്ന് പോലീസ് ആവശ്യപ്പെട്ടു. 12 പേരെ പിടിച്ചതിനാല്‍ പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇനിയും നിരവധി പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്നാണ് പോലിസിന്റെ നിഗമനം.

വീടുകളും ഫ്‌ലാറ്റഉകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വേശ്യാവൃത്തി നടന്നുവരുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സൂത്രധാരന്മാര്‍ക്കെതിരെയും പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് അതില്‍ നിന്ന് വിട്ടുപോരാന്‍ സാധിക്കാറില്ല എന്നാണ് പോലിസ് പറയുന്നത്.