ലൈംഗികാവയവ പ്രദര്‍ശനത്തിന്റെ പിന്നിലെ മന:ശാസ്ത്രം

ചില വ്യക്തികളില്‍ ലൈംഗിക ഉത്തേജനവും സംതൃപ്തിയും സാധ്യമാകുന്നത് അവരുടെ ലൈംഗികാവയവം മറ്റുള്ളവരുടെ മുമ്പില്‍, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുമ്പില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ്. ഇതിനായി ഇക്കൂട്ടര്‍ തുറസ്സായ സ്ഥലമോ പൊതു സ്ഥലമോ കണ്ടെത്തുന്നു. ഈ വിധത്തിലുള്ള മാനസിക വൈകല്യമാണ് എക്‌സിബിഷനിസം എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യക്തികളുടെ ഇത്തരം ലൈംഗിക വൈകല്യം മൂലമുള്ള പെരുമാറ്റം അവരുടെ സ്വന്തം ജീവിതത്തിലും സാമൂഹ്യ ബന്ധങ്ങളെയും ജോലിയെയും സാരമായി ബാധിക്കുന്നു. ലൈംഗിക വ്യതിയാനമുള്ള ആളുകളെ മിക്ക ലേഡീസ് ഹോസ്റ്റലിന്റെ വഴികളിലും കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന വഴികളിലും ബസ്, ട്രെയിന്‍ യാത്രകള്‍ക്കിടയിലുമാണ് സാധാരണ കണ്ടുമുട്ടാറ്.

നിനച്ചിരിക്കാതെ പെട്ടെന്ന് ഒരപരിചിതനില്‍ നിന്നുള്ള വൈകൃതമായ പ്രവൃത്തി കാണുമ്പോള്‍ സ്ത്രീകളായാലും കുട്ടികളായാലും ഭയക്കാറുണ്ട്. പൊടുന്നനെയുള്ള ഈ ഭയം വീക്ഷിക്കുമ്പോള്‍ എക്‌സിബിഷനിസം ഉള്ള വ്യക്തികള്‍ക്ക് ഒരു ലൈംഗിക ഉത്തേജനം ലഭിക്കുകയും ഇതിനിരയായവരെ മനസ്സില്‍ സങ്കല്‍പിച്ച് സ്വയംഭോഗം നടത്തുകയും ചെയ്യുന്നു.ഇത്തരം മാനസിക വൈകല്യമുള്ള വ്യക്തികളില്‍ വളരെ വേഗത്തില്‍ ആധി, ഉത്കണ്ഠ, മാനസിക പിരിമുറുക്കം തുടങ്ങിയ ലഘു മാനസിക രോഗങ്ങള്‍ പിടിപെടുന്നത് സാധാരണയായി കണ്ടുവരാറുണ്ട്.

Loading...