സെക്സ് ടോയ്സിന് ആവശ്യക്കാർ കൂടുന്നതിന് പിന്നിൽ, മലയാളികൾക്കും പ്രിയം

ഇപ്പോൾ ലൈംഗീക സുഖത്തിനായി സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേയില്‍ കേരളവും ഇക്കാര്യത്തിൽ പിന്നില്ലലെന്നും കണ്ടെത്തിയിരുന്നു. നെറ്റ്ഫ്ലിക്സ പരമ്പരയിലെ ലസ്റ്റ് സ്റ്റോറീസിലെ സെക്സ് ടോയ്സിൻ്റെ ഉപയോഗം വിവാദമായിരുന്നല്ലോ.

ഇന്ത്യക്കാ‍ർ സെക്സ് ടോയ്സ് ഉപയോഗിക്കാൻ കാരണം സിനിമാരംഗങ്ങളാണെന്ന് പുതിയ റിപ്പോ‍ർട്ടുകൾ. വീ‍ർ ദി വെഡ്ഢിംഗ്, ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ചിത്രങ്ങളാണ് സെക്സ് ടോയ്സിൻ്റെ വിൽപ്പന കൂട്ടാൻ കാരണമായതെന്നാണ് കണ്ടെത്തൽ. സിനിമയിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലായാതോടെ സെക്സ് കളിപ്പാട്ടങ്ങളോടുള്ള ഉപഭോക്താക്കളുടെ പ്രിയം വർദ്ധിച്ചു. പ്രത്യേകിച്ച് സ്ത്രീകൾ ഉപയോഗിക്കുന്ന സെക്സ് കളിപ്പാട്ടങ്ങളുടെ വിൽപ്പനയാണ് കുത്തനെ കൂടിയത്.

Loading...