വേശ്യ തൊഴിലാളിയുടെ പ്രണയം, വിവാഹം നടത്തുന്നത് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: വേശ്യാലയത്തിലെ തൊഴിലാളി സ്ഥിരം സന്ദര്‍ശകനുമായി പ്രണയത്തിലായി. വിവാദമായതോടെ വിവാഹത്തിന് സഹായം നല്‍കാന്‍ വനിതാ കമ്മിഷന്‍ ഒരുങ്ങുന്നു.
നേപ്പാള്‍ സ്വദേശിയും ഡല്‍ഹി ജി ബി റോഡിലെ ലൈംഗിക തൊഴിലാളിയുമായ 27 കാരിയാണ് ഡ്രൈവറുമായി പ്രണയത്തിലായത്. തുടര്‍ന്ന് വനിതാ കമ്മീഷന്റെ സഹായത്തോടെ പെണ്‍കുട്ടിയ രക്ഷപ്പെടുത്തുകയും യുവാവുമായുള്ള വിവാഹത്തിന് അവസരമൊരുങ്ങുകയും ചെയ്തു.
രണ്ട് വര്‍ഷം മുമ്പാണ് സുഹൃത്തിന്റെ കൂടെ യുവാവ് പെണ്‍കുട്ടിയെ കാണുന്നത്. പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയ യുവാവ് ഇടക്കിടെ അവളെ കാണാനായി പോകുക പതിവായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും രണ്ട് വര്‍ഷമെടുത്താണ് അവളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഇതിനായി എന്‍ ജി ഒ യുടെ സഹായത്തോടെ ഡല്‍ഹി വനിതാ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ പോലീസിന്റെ നേതൃത്വത്തില്‍ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വീട്ടുകാരമായി സംസാരിച്ച ഇരുവര്‍ക്കും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അംഗം വ്യക്തമാക്കി. നേപ്പാളില്‍ നിന്നും ദാരിദ്ര്യത്തെ തുടര്‍ന്നാണ് യുവതി ഇന്ത്യയിലെത്തുന്നത്. ഇതേപോലെ ധാരാളം യുവതികള്‍ ഇവിടെ എത്തി അകപ്പെട്ടുപോകുന്നുണ്ട്. ഒപ്പം ചതിയിലൂടെ ദിവസവും ഇവിടെ അകപ്പെട്ടുപോകുന്നവരും ധാരാളം.